കോവിഡ് പിടിമുറുക്കുന്നു....രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 447 പേർ....41,100 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 41,100 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,14,579 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 447 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,29,635 ആയി. രാജ്യത്ത് നിലവില്‍ 4,79,216 സജീവ കേസുകളാണുള്ളത്. ഇതുവരെ 82,05,728 പേരാണ് കോവിഡ് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,156 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























