ബീഹാർ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും...പുതിയ മന്ത്രിസഭയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ ഇനിയും എടുത്തിട്ടില്ലെന്ന് നിയുക്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍

മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍.ഡി.എ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ ഇക്കാര്യം അറിയിച്ചത്.
നാളെ ഉച്ചകഴിഞ്ഞ് 4.30 ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് രാജ്ഭവനില്‍ നിന്ന് ഇറങ്ങിയ ശേഷം കുമാര്‍ പറഞ്ഞു. 'പുതിയ മന്ത്രിസഭയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ ഇനിയും എടുത്തിട്ടില്ല. തീരുമാനം ഉടന്‍ ഉണ്ടാകും, മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പുതിയ മന്ത്രിസഭയുടെ ഭാഗമാകുമോയെന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.എന്‍.ഡി.എ നിയമസഭാ നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തിരുന്നു. പട്‌നയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രിയ രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha
























