തമിഴ്നാട്ടില്‍ പാചകവാതക സിലണ്ടര്‍ സ്ഫോടനത്തില്‍ വീട് തകര്‍ന്നു; അപകടത്തിൽ എട്ടു വയസുകാരനും അമ്മയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടില്‍ പാചകവാതക സിലണ്ടര്‍ സ്ഫോടനത്തില്‍ വീട് തകര്‍ന്നുവീണ് എട്ടു വയസുകാരനും അമ്മയും ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരുവണ്ണാമലയിലെ അരാനിയിലായിരുന്നു സംഭവം.
കാമാക്ഷി (35), മകന് ഹേംനാഥ് (8), ചന്ദ്രമ്മാള്‍ (60) എന്നിവരാണ് മരിച്ചത്. കാമാക്ഷിയും മകനും വീട് തകര്‍ന്നാണ് മരിച്ചത്. അയല്‍വാസിയായ ചന്ദ്രമ്മാള്‍ പുറം മതില് ഇടിഞ്ഞുവീണാണ് മരിച്ചത്. വീട്ടിലെ ഒരാള്‍ ചായ തയാറാക്കാന്‍ രാവിലെ സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചതാണ് സ്ഫോടനത്തിന് കാരണമായത്. സിലണ്ടര്‍ ചോര്‍ന്ന് അടുക്കളയില്‍ വാതകം വ്യാപിച്ചിരുന്നു. സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചതും വന്‍ സ്ഫോടനം ഉണ്ടായി.
https://www.facebook.com/Malayalivartha
























