സൈനികര്‍ക്ക് സല്യൂട്ടടിച്ച അഞ്ചു വയസുകാരന്‍... കുട്ടി യൂണിഫോം സമ്മാനമായി നല്‍കി ആദരിച്ച് ഐടിബിപി

സൈനികര്‍ക്ക് സല്യൂട്ടടിച്ച് അറ്റന്‍ഷനായി നില്‍ക്കുന്ന നവാങ് നംഗ്യാലെന്ന കൊച്ചുബാലന്റെ ചിത്രം സോഷ്യല്‍മീഡിയയുടെ മനംകവര്‍ന്നിരുന്നു. ഇപ്പോഴിതാ പരിശീലനത്തിന് ശേഷം യൂണിഫോമണിഞ്ഞ് ഗംഭീരമായി മാര്‍ച്ച് ചെയ്ത് വന്ന് സൈനികരെ സല്യൂട്ട് ചെയ്യുന്ന കൊച്ചുബാലന്റെ വീഡിയോ ഐടിബിപി തന്നെ വീണ്ടും ട്വിറ്റര്‍ വഴി പുറത്തുവിട്ടിരിക്കുകയാണ്. അതിര്‍ത്തി ഗ്രാമമായ ലഡാക്കിലെ ചുഷുള്‍ എന്ന സ്ഥലത്ത് വെച്ചാണ് അഞ്ചു വയസ്സുകാരന്‍ നവാങ് സല്യൂട്ടടിച്ച് മുഴുവന്‍ ഇന്ത്യക്കാരുടെയും ഹൃദയം കീഴടക്കിയത്. ഇപ്പോഴിതാ നവാങിനെ ആദരിച്ച് ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വഴിയരികില്‍ കാത്ത് നിന്നാണ് നവാങ് ഇന്തോടിബറ്റന്‍ പോലീസിന് സല്യൂട്ട് നല്‍കിയത്.നഴ്‌സറി ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുഞ്ഞ് നവാങ്. കുട്ടി ജവാന്‍മാരെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ഒക്ടോബറില്‍ ആണ് വൈറലായത്. സൈനിക വാഹനം കടന്നുപോകുമ്‌ബോള്‍ വഴിയരികില്‍ കാത്തുനിന്ന് നവാങ് നംഗ്യാല്‍ വാഹനത്തിലുള്ള ജവാന്‍മാരെ സല്യൂട്ട് ചെയ്യുകയായിരുന്നു.വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ജവാന്‍മാര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നവാങ് സോഷ്യല്‍മീഡിയ സ്റ്റാര്‍ ആയി മാറി. ഇതോടെയാണ് ഐടിബിപി നവാങിന് കുട്ടി യൂണിഫോം സമ്മാനമായി നല്‍കുകയും മാര്‍ച്ച് ചെയ്ത് വന്ന് എങ്ങനെ സല്യൂട്ട് ചെയ്യണമെന്ന് ക്യാമ്ബില്‍ പരിശീലനം നല്‍കുകയും ചെയ്തത്.
https://www.facebook.com/Malayalivartha
























