ഗര്‍ഭിണിയായ പങ്കാളിയെ അതിക്രൂരമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ശേഷം പിതാവിന്റെ ഫാം ഹൗസില്‍ മറവുചെയ്തു; പോലീസ് പ്രതിയെ കുടുക്കിയത് ആ സംശയത്തിൽ ; ആഴ്ച്കൾക്ക് മുൻപ് നടന്ന ആ സംഭവം വിരൽ ചൂണ്ടുന്നത് കൊലപാതകി ആദ്യ ഭാര്യയെന്ന സംശയത്തിലേക്ക്
ഗര്‍ഭിണിയായ പങ്കാളിയെ അതിക്രൂരമായി കൊലപ്പെടുത്തി. ശേഷം ഫാം ഹൗസില്‍ മറവുചെയ്തു. യുവാവ് അറസ്റ്റിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. . യുവതിയെ കൊലപ്പെടുത്തിയ ശേഷം മൂന്ന് വയസ്സുള്ള കുട്ടിയെ അവരുടെ മാതാപിതാക്കളുടെ അടുത്താക്കുകയും ചെയ്തു. എന്നാല്‍ കൊലപാതകത്തിൽ ചിരാഗിന്റെ ആദ്യ ഭാര്യയ്ക്ക് പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്ബ് ചിരാഗിന്റെ ഭാര്യ രശ്മിയുമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ആദ്യ ഭാര്യയെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. സം ഭവത്തില്‍ ചിരാഗ് പട്ടേല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റമ്മതം നടത്തിയതായും പോലീസ് അറിയിക്കുകയുണ്ടായി . ചിരാഗും കൊല്ലപ്പെട്ട രശ്മി കതാരിയയുംഅഞ്ച് വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്നു . ദിവസങ്ങള്‍ക്ക് മുമ്ബ് രശ്മിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി . ചിരാഗിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നത് .
രശ്മിയെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം അവളുടെ പിതാവിന്റെ ഫാംഹൗസില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് ചിരാഗ് പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു . മൊഴിനല്‍കിയതിന് പിന്നാലെ സ്ഥലത്ത് പരിശോധന നടത്തിയ ശേഷം പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയക്കുകയും ചെയ്തു . താനും രശ്മിയും തമ്മില്‍ നിരന്തരം വഴക്കായിരുന്നെന്നും അതേ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും ചിരാഗ് വ്യക്തമാക്കി .
https://www.facebook.com/Malayalivartha