പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ നോട്ടമിട്ട് തക്കം പാർത്തിരുന്നു... യുവാവിനെ കയ്യോടെ പൊക്കിയതോടെ കടുത്ത ശിക്ഷ രീതി... മനുഷ്യവിസര്‍ജ്യം തീറ്റിച്ച് ബന്ധുക്കൾ! സോഷ്യൽമീഡിയയിൽ വീഡിയോ വൈറലായതോടെ സംഭവിച്ചത്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെക്കൊണ്ട് മനുഷ്യവിസര്‍ജ്യം തീറ്റിച്ച് ബന്ധുക്കള്‍.
രാജസ്ഥാനിലെ ധോല്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
പ്രതിയെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുന്നതിന്റെയും, നിര്‍ബന്ധിച്ച് മനുഷ്യവിസര്‍ജ്യം കഴിപ്പിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബസേരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ റാണെ സിംഗ് അറിയിച്ചു.
പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെതിരെയും, ഇയാളെ മര്ദ്ദിച്ചവര്ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha