Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

തട്ടിപ്പ് കേസില്‍ നിന്ന് ഭാര്യയെ രക്ഷപ്പെടുത്താൻ അഭിഭാഷകൻ കണ്ടെത്തിയത് കൊലപാതകം; കേസിനായി തന്നെ സമീപിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടടുത്തി; മരണക്കാരണം ഹൃദയാഘാതം എന്ന് പറഞ്ഞ് പരത്തി ;മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ജീവിച്ചത് 9 വർഷം;ഒടുവിൽ കുടുങ്ങിയത് ആ 'ഒപ്പിൽ'; ഒടുവിൽ കോടതിയുടെ ശിക്ഷ

02 DECEMBER 2020 11:13 AM IST
മലയാളി വാര്‍ത്ത

അഭിഭാഷകന്റെയും ഭാര്യയുടെയും കുബുദ്ധിയിൽ പൊലിഞ്ഞത് ഒരു ജീവൻ. സ്വന്തമായി രക്ഷപ്പെടാൻ ചെയ്തുകൂട്ടിയ കൊടും ക്രൂരത. ഒമ്പത് വർഷങ്ങൾ ആരുമറിയാതെ എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് ജീവിച്ചു. ഒടുവിൽ കോടതി വക കഠിന ശിക്ഷ. സിനിമയെ വെല്ലുന്ന തരത്തിലുള്ള കുബുദ്ധികളായിരുന്നു അരങ്ങേറിയത്. തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപെടാന്‍ യുവതിയെ കൊന്നു ‌വ്യാജ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കുകയായിരുന്നു. അഭിഭാഷകനും ഭാര്യയും. ഈ കേസില്‍ ഇവർക്ക് ഇരട്ട ജീവപര്യന്തം കോടതി വിധിച്ചിരിക്കുകയാണ് . കോയമ്പത്തൂര്‍ സ്വദേശികളെയാണ് ഒന്‍പതു വര്‍ഷത്തിനു ശേഷം ശിക്ഷിച്ചിരിക്കുന്നത്. ഭാര്യ സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായിരുന്നു. ഇതോടെ വിവാഹ മോചനം തേടിയെത്തിയ യുവതിയെ കൊന്ന് ഭാര്യയുടെ പേരില്‍ മ രണസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുള്ള ആള്‍മാറാട്ടമായിരുന്നു ഇയാൾ നടത്തിയത്. . കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ കോടതി വിധി പറയുകയായിരുന്നു ഈ കേസിൽ. കൊലക്കേസിന്റെ പിന്നിലുള്ള കാര്യങ്ങൾ അറിയുമ്പോള്‍ സിനിമ കഥകള്‍ ഒന്നുമല്ല എന്ന് തോന്നും. 2013 ല്‍ അഭിഭാഷകനായ രാജവേലുവും ഭാര്യ മനോഹര മോഹനും ഒരു വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ റജിസ്റ്റര്‍ ഓഫിസിലെത്തുന്നതോടെയാണു സംഭവങ്ങളുടെ തുടക്കം. അഭിഭാഷകന്റെ ഭാര്യ രണ്ടു വര്‍ഷം മരിച്ചതാണെന്നു തെളിയിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് റജിസ്ട്രാര്‍ക്ക് ആരോ അയച്ചുനല്‍കി. ഇതിനെതിരെ രാജവേൽ മുന്‍സിഫ് കോടതിയെ സമീപിച്ചു സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിച്ചു. പക്ഷേ കഥയിലെ ട്വിസ്റ്റ് ഇനിയാണ്. റദ്ദാക്കിയ മരണസര്‍ട്ടിഫിക്കറ്റിനെ കുറിച്ചു പൊലീസ് അന്വേഷണം ഇതിനകം അന്വേഷണം തുടങ്ങിയിരുന്നു. ആത്തുപാളയം വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം നടന്നത്. ഇവിടെയെത്തിയ പൊലീസ് ഈ പേരില്‍ ഒരാളെ സംസ്കരിച്ചതായി സ്ഥിരീകരിച്ചു. റജിസ്റ്ററില്‍ ഒപ്പിട്ട പി.പളനിസാമിയെന്നയാളെ പിടികൂടിയതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ തുടങ്ങി.

പളനിസാമിയുടെ സഹായത്തോടെ രാജവേലുവും ഭാര്യ മനോഹര മോഹനുമാണു കൊലപാതകം നടത്തിയത്. മനോഹര ഒഡിഷയില്‍ 12 കോടിയുടെ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപെടാന്‍ വിവാഹമോചന ഹര്‍ജി തയാറാക്കാനായി രാജവേലിന്റെ ഓഫിസിലെത്തിയ അമാവാസിയെന്ന സ്ത്രീയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.പിന്നീട് മൃതദേഹം രാജവേലിന്റെ നഗരത്തിനു പുറത്ത് നിര്‍മാണം നടക്കുന്ന വീട്ടിലെത്തിച്ചു. ഹൃദായാഘാതം മൂലം ഭാര്യ മരിച്ചെന്ന് അയല്‍വാസികളെ വിശ്വസിപ്പിക്കുകയും ചെയ്തു .ഒരു ഡോക്ടറെയെത്തിച്ചു ഹൃദയാഘാതം മൂലം മനോഹര മരിച്ചെന്നു സ്ഥിരീകരിക്കുന്ന രേഖകളുണ്ടാക്കി. ഇതുപയോഗിച്ച് കോര്‍പറേഷനില്‍ നിന്ന് മനോഹരയുടെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റും നേടി. ഇവ ഒഡീഷ പൊലീസില്‍ ഹാജരാക്കി കേസില്‍ നിന്നും രക്ഷപെട്ടു നില്‍ക്കുന്നതിനിടെയാണു വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതും പിടിയിലായതും.രാജവേലു, ഭാര്യ മനോഹര മോഹന്‍, ഡ്രൈവര്‍ പി.പളനിസാമി എന്നിവർക്ക് ഇരട്ട ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 2011 ല്‍ കാണാതായെന്ന പരാതി നല്‍കിയ അമാവാസിയുടെ കുടുംബം മൂവരുടെയും അറസ്റ്റോടെയാണ് കൊലപാതക വിവരം അറിയുന്നത്. ഏവരെയും നടുക്കുന്ന സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends