ഞാനൊരു ഹിന്ദുവാണ്, ഞാന്‍ ബീഫ് കഴിക്കാറുമുണ്ട്, ഇനിയും കഴിക്കും, ബീഫ് കഴിക്കുന്നതില്‍ തെറ്റൊന്നുമില്ല... വിവാദപ്രസ്താവന നടത്തിയ നഖ്‌വിയ്ക്ക് മറുപടിയുമായി കട്ജു

കേന്ദ്ര സര്‍ക്കാര്‍ ബീഫ് നിരോധിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍. അതിനിടെയാണ് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവന വിവാദമായിരിക്കുന്നത്. നഖ്‌വിയുടെ വിവാദപ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ബീഫ് നിരോധനത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാണ് കട്ജു രംഗത്തെത്തിയിരിക്കുന്നത്. ബീഫ് കഴിക്കാതെ ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്തവര്‍, പാക്കിസ്ഥാനിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകട്ടെ എന്നതായിരുന്നു നഖ്‌വിയുടെ വിവാദ പ്രസ്തവന. കടുത്ത ഭാഷയിലാണ് കട്ജു നഖ്‌വിയെ വിമര്‍ശിച്ചിട്ടുള്ളത്.
\'\'ഞാനൊരു ഹിന്ദുവാണ്, ഞാന്‍ ബീഫ് കഴിക്കാറുമുണ്ട്, ഇനിയും കഴിക്കും. ബീഫ് കഴിക്കുന്നതില്‍ തെറ്റൊന്നുമില്ല... ലോകത്തിലെ 90 ശതമാനം ആളുകളും ബീഫ് കഴിക്കുന്നവരാണ്.. അവരെല്ലാം പാപം ചെയ്യുന്നവരാണോ... പശുവിന് എന്തെങ്കിലും ദിവ്യത്വമുണ്ടെന്നോ പശു അമ്മയാണെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല.... എങ്ങനെയാണ് ഒരു മൃഗത്തിന് ഒരു മനുഷ്യന്റെ അമ്മയാകാന്‍ കഴിയുക? മിസ്റ്റര്‍. അതുകൊണ്ടാണ് മുഖ്താര്‍ അബ്ബാസ് നഖ്‌വി അടക്കം 90 ശതമാനം ഇന്ത്യക്കാരും വിഡ്ഢികളാണെന്ന് ഞാന്‍ പറയുന്നത്...\'\' എന്നാണ് കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്ന് രാവിലെയാണ് നഖ്‌വിക്കുള്ള മറുപടി കട്ജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ 8000ത്തിലധികം ലൈക്കുകളും 1500 ലധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























