മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൂടുതല്‍ സംതുപ്തി തോന്നുവെന്ന് ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അതുവരെയുണ്ടായിരുന്ന നിരാശ മാറി പ്രതീക്ഷ കൈവന്നു. രാജ്യത്ത് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
സര്‍ക്കാരിന്റേ ഭാഗത്തുനിന്നുള്ളത് അപ്രയോഗിമായ അഭിലാഷങ്ങളാണെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പരാമര്‍ശം ജെയ്റ്റ്‌ലി തളളിക്കളഞ്ഞു. സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്കുള്ളത് പ്രയോഗികമായ പ്രതീക്ഷകളാണ്. പ്രതിപക്ഷത്തിനാണ് അയഥാര്‍ത്ഥമായ പ്രതീക്ഷകളുള്ളതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. പണപ്പെരുപ്പ നിയന്ത്രണം സര്‍ക്കാര്‍ നയങ്ങളുടെ അനുകൂലമായ നേട്ടമാണ്. മുദ്ര ബാങ്ക് 5.77 കോടി ചെറുകിട സംരംഭകള്‍ക്ക് പ്രയോജനം ചെയ്യുന്നു. പ്രധാന്‍മന്ത്രി സുരക്ഷാപദ്ധതികളില്‍ 7.5 കോടി ജനങ്ങള്‍ പങ്കാളികളായി. പെന്‍ഷന്‍ പദ്ധതി സംഘടിത മേഖലയുടെ ഉന്നമനത്തിനു വേണ്ടിയാണ്.
കള്ളപ്പണം നിരോധന നലയമം സര്‍ക്കാരിന്റെ നേട്ടമാണ്. ഇതുപോലെ ചരക്കുസേവന നികുതി, ഭൂമി ഏറ്റെടുക്കല്‍ ബില്‍ എന്നിവയും വരും. കര്‍ഷക സബ്‌സിഡിയിലെ ചോര്‍ച്ച വളരെയധികം കുറഞ്ഞു. പാചക വാതക സബ്‌സിഡിയും നേരിട്ട് നല്‍കാന്‍ തുടങ്ങിയതോടെ ഇതുവഴിയുള്ള തട്ടിപ്പും തടയാന്‍ കഴിഞ്ഞു. കല്‍ക്കരി, സ്‌പെക്ട്രം വിതരണത്തിലെ തര്‍ക്കങ്ങള്‍ക്ക് പരിഹരിക്കാന്‍ സര്‍ക്കാരിനായി. സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരത കൈവന്നുവെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























