Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വവര്‍ഗാനുരാഗിയായ യുവാവിന് ജീവിത പങ്കാളിയെ തേടിയുള്ള പരസ്യത്തിന് മികച്ച പ്രതികരണം

23 MAY 2015 11:06 AM IST
മലയാളി വാര്‍ത്ത.

സ്വവര്‍ഗാനുരാഗിയായ യുവാവിന് ജീവിത പങ്കാളിയെ തേടിക്കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ മാട്രിമോണിയല്‍ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മകനു വരനെ തേടി പത്രത്തില്‍ വിവാഹം പരസ്യം നല്‍കിയപ്പോള്‍ അമ്മ പോലും ഇത്രയും പ്രതീക്ഷിച്ചിരിക്കില്ല. രണ്ടു ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് ലഭിച്ചത് 70 മറുപടികള്‍.
ഇന്ത്യന്‍ ദിനപ്പത്രങ്ങളില്‍ അത്യപൂര്‍വമായ പരസ്യത്തിന് രണ്ട് ദിവസം കൊണ്ട് എഴുപത് മറുപടികള്‍ ലഭിച്ചു. മുംബൈ സ്വദേശിയായ ഹരീഷ് അയ്യര്‍ക്ക് വേണ്ടിയാണ് മാതാവ് സ്വവര്‍ഗാനുരാഗിയായ വരനെ തേടി പരസ്യം ചെയ്തത്. അമേരിക്ക, സൗദി, യു.കെ എന്നിവടങ്ങളില്‍ നിന്നാണ് പരസ്യത്തിന് മറുപടി ലഭിച്ചത്. ഇതില്‍ നിന്ന് അനുയോജ്യനായ വരനെ ഉടന്‍ കണ്ടെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മിക്കവരും മറുപടിക്കൊപ്പം ഫോട്ടൊയും അയച്ചിട്ടുണ്ടെന്ന് പത്മയും അറിയിച്ചു.
തനിക്കു ശേഷം മകന് കൂട്ടാകുന്ന അനുയോജ്യനായ ഒരു ജീവിതപങ്കാളിയെയാണ് തേടുന്നതെന്ന് പത്മ അയ്യര്‍ വ്യക്തമാക്കി. മുന്‍പ് ഇത്തരം ചിന്താഗതിയുള്ളവരുമായിച്ചേര്‍ന്ന് സ്വവര്‍ഗരതിക്കാര്‍ക്കു വേണ്ടി മാട്രിമോണിയല്‍ ഫോറം ആരംഭിക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും പദ്ധതി നടന്നിരുന്നില്ല. പരസ്യത്തിലൂടെ അനുയോജ്യനായ പങ്കാളിയെ കണ്ടെത്തിയാല്‍ വിവിധ മതാചാരങ്ങള്‍ സംയോജിപ്പിച്ച് വിവാഹം നടത്തണമെന്നാണ് ഇരുവരുടേയും ആഗ്രഹം.
സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമായ ഇന്ത്യയില്‍ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഹരീഷ് അയ്യര്‍ വിവാഹ പരസ്യം നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പ്രമുഖ ദേശീയ ദിനപ്പത്രങ്ങളെല്ലാം പരസ്യം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ \'മിഡ് ഡേ\' പത്രമാണ് പരസ്യം പ്രസിദ്ധീകരിക്കാന്‍ സമ്മതിച്ചത്. പരസ്യം നല്‍കാതിരുന്ന പത്രങ്ങള്‍ക്കെതിരെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംഘടന രംഗത്തു വന്നിരുന്നു.
ഇരുപത്തഞ്ചിനും നാല്‍പ്പതിനും ഇടയ്ക്ക് പ്രായമുള്ള സസ്യാഹാരിയായ യുവാക്കളില്‍ നിന്ന് ആലോചന ക്ഷണിക്കുന്നു എന്നായിരുന്നു പരസ്യം. മതം പ്രശ്‌നമല്ലെങ്കിലും അയ്യര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (10 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (26 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (46 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends