ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ ഗാനം വെട്ടിക്കുറച്ചു

എഐഎഡിഎംകെ നേതാവ് ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദത്തില്‍.സത്യപ്രതിജ്ഞ ചെയ്യാന്‍ തലൈവി ധൃതി കാണിച്ചതോടെ ദേശീയഗാനം പോലും വേദിയില്‍ അപമാനിക്കപ്പെട്ടു. സംഭവം മാദ്ധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ വിവാദം കൊഴുക്കുകയാണ്.
സത്യപ്രതിജ്ഞ വേദിയില്‍ ദേശീയഗാനം വെട്ടിച്ചുരുക്കിയതിനാണ് ജയലളിത വിവാദത്തിലാവുന്നത്. ദേശീയഗാനം വെട്ടിച്ചുരുക്കി 20സെക്കന്റ് മാത്രം കേള്‍പ്പിച്ച ശേഷം പരിപാടിയുമായി മുഖ്യമന്ത്രി മുന്നോട്ട് പോയെന്നാണ് ആരോപണം. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ജയലളിതയെക്കൂടാതെ മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവര്‍ ഉണ്ടായിരുന്ന വേദിയിലാണ് ദേശീയഗാനത്തെ വെട്ടിച്ചുരുക്കി അപമാനിച്ചത്.
സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് കുറച്ച് ഭാഗം മാത്രം കേള്‍പ്പിച്ച ശേഷം തിരക്കിട്ട് ചടങ്ങുകളിലേയ്ക്ക് പോവുകയായിരുന്നു. അതേസമയം മുഹൂര്‍ത്ത സമയത്തിനകം ചടങ്ങ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് ദേശീയഗാനം പൂര്‍ത്തിയാക്കാതിരുന്നത് എന്നാണ് വിശദീകരണം. അതേസമയം തമിഴ്‌നാടിന്റെ ഔദ്യോഗികഗാനം ചടങ്ങില്‍ ആലപിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷമായിരുന്നു ദേശീയഗാന ആലാപനം.
മദ്രാസ് യൂണിവേഴ്‌സിറ്റി ശതാബ്ദി മന്ദിര ഹാളില്‍ ഇന്ന് രാവിലെയായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ കെ റോസയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജയലളിതക്കൊപ്പം 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
എട്ട് മാസത്തെ രാഷ്ട്രീയ വനവാസത്തിനൊടുവിലാണ് 67കാരിയായ ജയലളിത വീണ്ടും അധികാരത്തില്‍ എത്തുന്നത്. 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് ജയലളിത ജയിലിലാകുന്നത്. കര്‍ണാടക ഹൈക്കോടതി മെയ് 11 ന് ജയലളിതയെ കുറ്റവിമുക്തയാക്കി . തുടര്‍ന്നാണ് അഞ്ചാം തവണയം ജയലളിത അധികാരത്തിലേറുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























