60,000 കോടി രൂപ മുതല്‍ മുടക്കി 100 ജില്ലാ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും; അടിസ്ഥാന സൗകര്യവികസനത്തിന് പുതിയ പദ്ധതിയുമായി മോദി സര്‍ക്കാര്‍

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 100 ജില്ലാ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വന്‍ ഹൈവേശൃംഖല വരുന്നു. നിലവിലുള്ള 6600 കി.മി. ഹൈവേ വികസിപ്പിച്ച് ലോകനിലവാരമുള്ള ദേശീയപാത നിര്‍മ്മിക്കുകയാണ് ലക്ഷ്യം. \'രാഷ്ട്രീയ രാജ്മാര്‍ഗ് ജില്ലാ സംജ്യോക്ത പര്യോജന\' (ആര്‍.ആര്‍.ഇ െസഡ്.എസ്പി) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതില്‍ ഉള്‍പ്പെടുത്തേണ്ട ജില്ലകളെ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിശ്ചയിക്കാം. പദ്ധതിക്ക്് മൊത്തം 60,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
റോഡുവികസനവുമായി ബന്ധപ്പെട്ട് ഈയിടെ പ്രഖ്യാപിച്ച \'ഭാരത് മാല\' പദ്ധതിക്ക് തുടര്‍ച്ചയായിട്ടാണ് ജില്ലകളെ ബന്ധിപ്പിക്കുന്ന ആര്‍.ആര്‍.ഇ െസഡ്.എസ്പി. ആസൂത്രണം ചെയ്തിരിക്കുന്നത്. നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ നിശ്ചയിക്കുക. ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുത്തുനല്‍കേണ്ടത് അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗം വൈകാതെ വിളിച്ചേക്കും. റോഡ്, റെയില്‍ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് മോദി സര്‍ക്കാര്‍ മുഖ്യമായും ഊന്നല്‍നല്‍കുന്നത്. ഈ രണ്ടു മേഖലകളുടെയും വികസനം നടന്നാല്‍ സാമ്പത്തിക വികസനത്തിന് അത് ആക്കംകൂട്ടുമെന്നാണ് പ്രതീക്ഷ. നിലവിലെ റോഡുകളുടെ വീതികൂട്ടിയുള്ള വികസനമാണ് രാഷ്ട്രീയ രാജ്മാര്‍ഗ് ജില്ലാ സംജ്യോക്ത പര്യോജനയുടെ ലക്ഷ്യം.
കിഴക്ക്, പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ ചുറ്റി രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലൂടെയും ഒരു മാലയുടെ രൂപത്തിലുള്ള ഹൈവേ ശൃംഖലയാണ് ഭാരത് മാല. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളിലൂടെ ഇത് കടന്നുപോകും. 5000 കി.മീ. നീളമുള്ള ഈ ശൃംഖല നിര്‍മ്മിക്കാന്‍ 50,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാന്‍, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ക്കാവും \'ഭാരത്മാല\' പദ്ധതിയില്‍നിന്ന് കൂടുതല്‍ നീളമുള്ള റോഡ് ലഭിക്കുക. രാജ്യത്തെ തുറമുഖങ്ങളെ ഗുണനിലവാരമുള്ള റോഡുമാര്‍ഗം ബന്ധിപ്പിക്കുന്നതിനുള്ള \'സാഗര്‍മാല\' പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഈ രണ്ടുപദ്ധതികളും 100 ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാ ശൃംഖലയും വരുമ്പോള്‍ രാജ്യത്തെ ഹൈവേകള്‍ ലോകനിലവാരത്തിലേക്ക് വരുമെന്നാണ് മോദി സര്‍ക്കാരിന്റെ പ്രതീക്ഷ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























