Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡിയുടെ ഭരണം നല്ലത്... 72 ശതമാനം പേരും മോഡി ഭരണത്തില്‍ തൃപ്തരാണെന്ന് ഐബിഎന്‍ സര്‍വേഫലം

25 MAY 2015 09:06 AM IST
മലയാളി വാര്‍ത്ത.

മോഡി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരു വര്‍ഷമാകുന്നു. ഈ ഒരു വര്‍ഷത്തിനുള്ളില്‍ ജനങ്ങള്‍ക്കായി മോഡി ഗവണ്‍മെന്റ് എന്ത് ചെയ്തു എന്നത് പലരുടെയും ചോദ്യമാണ്. എന്നാല്‍ മോഡിയുടെ ഭരണത്തില്‍ 72 ശതമാനം പേരും തൃപ്തരാണെന്നാണ് പുതിയ സര്‍വ്വേ ഫലം. ഐബിഎന്‍ നടത്തിയ സര്‍വേ ഫലത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യയിലെ 72 ശതമാനം ജനങ്ങളും നരേന്ദ്ര മോഡി ഭരണത്തില്‍ തൃപ്തരാണെന്ന് സര്‍വേഫലം വ്യക്തമാക്കുന്നത്.
വന്‍കിട കോര്‍പ്പറേറ്റുകളെ മാത്രം തുണയ്ക്കുന്ന സര്‍ക്കാരല്ല മോഡിയുടെതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. സര്‍ക്കാര്‍ കോര്‍പറേറ്റകളെ മാത്രം തുണയ്ക്കുന്നതാണെന്നും പാവപ്പെട്ടവര്‍ക്ക് എതിരാണെന്നും കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ബിജെപിക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് ഐബിഎന്‍ സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 155 ജില്ലകളില്‍ താമസിക്കുന്ന 20,000ലേറെപ്പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സര്‍വേ നടത്തിയത്.
മോദിയുടെ വരവോടെ ഇന്ത്യയുടെ പ്രതിച്ഛായ കൂടുതല്‍ തിളക്കമുള്ളതായെന്നും ഏറെപ്പേരും പ്രതീക്ഷിക്കുന്നു. കൂടുതല്‍ ഊര്‍ജസ്വലനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കരുതുന്നവര്‍ 56 ശതമാനം പേരാണ്. എന്നാല്‍, വെറുതെ വര്‍ത്തമാനം മാത്രമേയുള്ളൂ, പ്രവര്‍ത്തിയൊന്നുമില്ലെന്ന് കരുതുന്ന 13 ശതമാനമുണ്ട്. അത്ര കാര്യക്ഷമമല്ല ഭരണമെന്ന് കരുതുന്ന 15 ശതമാനം വേറെയുമുണ്ട്. നല്ല പ്രതിച്ഛായയുണ്ടെങ്കിലും അത് പ്രവര്‍ത്തനങ്ങളില്‍ കാണുന്നില്ല എന്നു കരുതുന്നവര്‍ ആറുശതമാനമാണ്. വികസനം, മെച്ചപ്പെട്ട ഭരണം, വിലവര്‍ധന പിടിച്ചുനിര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഫലപ്രദമായ സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് ഐബിഎന്‍ പറയുന്നു.
മോഡിയുടെ വരവോടെ സാമ്പത്തിക സുരക്ഷിതത്വമുണ്ടായി എന്നുകരുതുന്നവര്‍ 6 ശതമാനം പേരാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വുണ്ടായി എന്ന് സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനത്തിനും അഭിപ്രായമുണ്ട്. 55 ശതമാനം പേര്‍ അഴിമതിക്ക് കുറവുണ്ടായി എന്ന് കരുതുമ്പോള്‍, പണപ്പെരുപ്പം അതേ നിലയില്‍ തുടരുകയാണെന്ന് 47 ശതമാനം പേര്‍ വിധിയെഴുതി.
തൊഴിലവസരങ്ങള്‍ കൂടുകയോ അതേ നിലയില്‍ തുടരുകയോ ചെയ്യുന്നുണ്ടെന്ന് 62 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ വിജയമാണെന്ന് വലിയൊരു വിഭാഗം കരുതുന്നില്ല. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെക്കുറിച്ചും ജനങ്ങളില്‍ അജ്ഞത നിലനില്‍ക്കുന്നു. 35 ശതമാനം പേര്‍ ബില്ലിനെ അനുകൂലിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. അത്രയും തന്നെ ആളുകള്‍ വ്യക്തമായ തീരുമാനമെടുത്തിട്ടുമില്ല. 28 ശതമാനം പേര്‍ മാത്രമാണ് ഭൂമിയേറ്റേടുക്കല്‍ ബില്ലിനെ പിന്തുണച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (18 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (27 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (52 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends