Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം ദൈവനിശ്ചയം... മോഡി സ്തുതികള്‍ പാടി നടന്നു, ഒടുവില്‍ സുരേഷ് ഗോപിയെ കാത്തിരുന്നത് ചെയര്‍മാന്‍ സ്ഥാനം

25 MAY 2015 01:26 PM IST
മലയാളി വാര്‍ത്ത.

ഒടുവില്‍ മലയാളത്തിന്റെ പ്രിയ നടന്‍ സുരേഷ് ഗോപിയ്ക്ക് പ്രതീക്ഷിച്ചതെല്ലാം കിട്ടി. അല്‍പം വൈകിയാണെങ്കിലും കാര്യം നടന്നുവല്ലോ. സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തുന്നത് കണ്ടപ്പോഴെ അത്യാവശ്യം എല്ലാവര്ക്കും കാര്യംപിടികിട്ടി. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സുരേഷ് ഗോപി സന്ദര്‍ശിച്ചപ്പോള്‍ മാധ്യമങ്ങളുടെ ഇടയില്‍ വിവാദമായിരുന്നു. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയകള്‍ ആവേശത്തില്‍ തന്നെ ചര്‍ച്ച ചെയ്തു. കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു സുരേഷ്‌ഗോപി മോഡിയെ കണ്ടത്. തുടര്‍ന്ന് മോഡിയെ കണ്ട് ഷാള്‍ അണിയിക്കുകയും ചെയ്തു.
ഏതായാലും മോഡിയ്ക്ക് ഷാള്‍ അണിയിച്ചത് കൊണ്ട് സുരേഷ് ഗോപിയ്ക്ക് സഹായകമായി. മലയാളികള്‍ ആരും പ്രതീക്ഷിക്കാത്ത ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കസേരയാണ് സുരേഷ് ഗോപിയ്ക്ക് കിട്ടാന്‍ പോകുന്നത്. മോഡിയെ അനുകൂലിച്ചും ബിജെപി സര്‍ക്കാരിനെ പിന്തുണച്ചും പറഞ്ഞ നിരവധി പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വിവാദമാക്കി. അത്തരം പ്രസ്തവനകള്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വരെ വഴിതെളിയിച്ചു. ഫെയ്‌സ് ബുക്കില്‍ നിരവധി പേര്‍ കളിയാക്കി കൊണ്ട് സുരേഷ് ഗോപിയ്‌ക്കെതിരെ പോസ്റ്റിടുകയും ചെയ്തു.
പലരും അത്തരം പോസ്റ്റുകള്‍ വിവാദമാക്കി. മോഡി സര്‍ക്കാര്‍ ബിജെപിയ്‌ലേക്ക് ക്ഷണിച്ചാല്‍ സന്തോഷത്തോടെ താന്‍ ബിജെപിയിലേക്ക് കാല്‍വയ്ക്കുമെന്നും അടുത്തിടെ സുരേഷ് ഗോപി പറഞ്ഞിരുന്നതും ഏറെ വിവാദമുണ്ടാക്കി. രാജ്യസഭ വഴി കേന്ദ്രമന്ത്രിയാകും എന്നു വരെ പല രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ വന്നു. . \'എന്റെ ദിവസം മോദി തീരുമാനിക്കുമെന്നും റിപ്പബ്‌ളിക് ദിനം കഴിഞ്ഞാല്‍ ഏതു ദിവസവും അതു പ്രതീക്ഷിക്കാം\' എന്നു കൂടി സുരേഷ് ഗോപി വടിവൊത്ത ഭാഷയില്‍ വിളിച്ചു പറഞ്ഞപ്പോള്‍ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് കണക്കൂകൂട്ടിയതാണ്.
അത് ഇങ്ങനെയാക്കെ ആയി തീരുമെന്ന് സുരേഷ് ഗോപി പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. റിപ്പബ്‌ളിക് ദിനം കഴിഞ്ഞിട്ടും പ്രത്യേകിച്ചും യാതൊന്നും സംഭവിക്കാത്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയ്‌ക്കെതിരെ നിരവധി മോശം കമന്റുകള്‍ വന്നു. തിരുവനന്തപുരത്ത് ശശി തരൂര്‍ എം.പി സ്ഥാനം രാജി വയ്ക്കും. തുടര്‍ന്ന് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്നൊക്കെ വാര്‍ത്തകള്‍ വന്നു. ഡല്‍ഹിയില്‍ എഎപി വിജയിച്ചപ്പോള്‍ സുരേഷ് ഗോപി കേജ്‌രിവാളിനെയും സംഘത്തെയും പുകഴ്ത്തി. സുരേഷ് ഗോപി ഒരുപക്ഷെ, എഎപിയിലേക്ക് പോകമോ എന്നു വരെ വാര്‍ത്തകള്‍ വന്നു.
\' ഞാന്‍ ആപിലേക്ക് പോകുമോ എന്ന് ചോദിക്കുന്നവരുടെ ഉള്ളിലിരിപ്പ് എനിക്ക് മനസിലാവും, ഇത് പറയുന്നവരുടെ അസുഖം വേറെയാണ് അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കും\' എന്നാണ് ഇതു സംബന്ധിച്ച ചോദ്യങ്ങളോടു സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകില്ലെന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നുമാണ് സുരേഷ് ഗോപി അതിന് ശേഷം വ്യക്തമാക്കിയിരുന്നത്. അത് കൂടാതെ, വിഴിഞ്ഞം തുറമുഖം പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഹിന്ദുസമൂഹം മുന്നോട്ടു വരണമെന്ന് സുരേഷ് ഗോപി പറഞ്ഞത് വന്‍ വിവാദമായി മാറിയിരുന്നു.
താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സുരേഷ്‌ഗോപി വ്യക്തമാക്കിയിട്ടും വിവാദം അവസാനിച്ചില്ല. \'കേരളത്തിനു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ എനിക്കു മോദിജിയുടെ കൂടെ നില്‍ക്കണം. ഹിന്ദുത്വം, മതം എന്നതിലുപരി സംസ്‌കാരമാണ്\' എന്നൊക്കെ പറഞ്ഞ് മോദി സ്‌നേഹം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയായിരുന്നു സുരേഷ് ഗോപി പിന്നീട്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ പദവിയിലേക്ക് സുരേഷ് ഗോപി വരുമെന്ന് സാധാരണ സിനിമാ പ്രവര്‍ത്തകന്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഏതായാലും ഇനി എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (9 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (25 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (45 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends