Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിങ്ഫിഷറിന് നല്‍കിയ 400 കോടി യൂണൈറ്റഡ് ബാങ്ക് എഴുതിത്തള്ളുന്നു: മദ്യ രാജാവിനെ തൊടാന്‍ എല്ലാവര്‍ക്കും മടി

25 MAY 2015 03:21 PM IST
മലയാളി വാര്‍ത്ത.

നമ്മുടെ നാട്ടില്‍ കര്‍ഷകര്‍ക്കും മുതലാളിമാര്‍ക്കും രണ്ടു നീതിയെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു. മദ്യ രാജാവിനെ തൊടാന്‍ എല്ലാവര്‍ക്കും മടിയെന്നതാണ് തല്‍സ്ഥിതി. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ വിജയ് മല്യയുടെ 400 കോടി കടം എഴുതിത്ത്തള്ളുന്നു. മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് ബാങ്ക് നല്‍കിയ കടം വീണ്ടെടുക്കാനാവില്ലെന്ന് ബാങ്ക് വക്താക്കള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ബാങ്കിന് പലിശ ലഭിക്കുന്നില്ല. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 7500 കോടി രൂപയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പയായി നല്‍കിയത്. ഇതില്‍ 1000 കോടി തിരിച്ചുപിടിച്ചു. ഇനി കിട്ടാനുള്ള 6500 കോടി രൂപ ബാങ്കുകള്‍ എഴുതിത്ത്തള്ളുകയാണ്. യുണൈറ്റഡ് ബാങ്കാണ് ആദ്യമായി കടം തിരിച്ചുപിടിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. മറ്റു ബാങ്കുകളും വൈകാതെ യുണൈറ്റഡ് ബാങ്കിന്റെ പാത പിന്തുടരും. സാധാരണ കര്‍ഷകന്റെ ചെറുകിട വായ്പകള്‍ പോലും തിരിച്ച് പിടിക്കാന്‍ അത്യാര്‍ത്തി കാണിക്കുന്ന ബാങ്കുകളാണ് മല്യയെ വെറുതെ വിട്ട് വായ്പ എഴുതി തള്ളുന്നത്.
കിങ് ഫിഷറിന്റെ അക്കൗണ്ടില്‍ കാശൊന്നും എത്തുന്നില്ല. അതുകൊണ്ട് തന്നെ വായ്പാ തുക തിരിച്ചു പടിക്കാനാകില്ല. ചില കെട്ടിടങ്ങള്‍ ലേലം ചെയ്ത് കുറിച്ച് കാശ് കിട്ടുമായിരിക്കാം. എന്നാല്‍ അത് പലിശ ഇനത്തില്‍ പോലും തികയില്ല. അതുകൊണ്ട് വായ്പ എഴുതി തള്ളുന്ന അവസ്ഥയാകും ഫലത്തില്‍ ഉണ്ടാവുകയെന്ന് പൊതു മേഖലാ ബാങ്കായ യുണൈറ്റഡ് ബാങ്ക് വിശദീകരിക്കുന്നു. ഈ പാത മറ്റ് ബാങ്കുകളും പിന്തുടരുമ്പോള്‍ മല്യയ്ക്ക് വായ്പ മുഴുവനായി ഒഴിവായി കിട്ടും.
ഫലത്തില്‍ നഷ്ടം ഖജനാവിനാകും. കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ് മല്യ ബാങ്കുകളുടെ സഹായം തേടിയത്. സ്വാധീനം ഉപയോഗിച്ച് എസ്ബിഐ അടക്കമുള്ള ബാങ്കുകളെ കണ്‍സോര്‍ഷ്യം ഉണ്ടാക്കി. വലിയ തുക വായ്പയും വാങ്ങി. ഇത് തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് മല്യ എത്തില്ലെന്ന് അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാം ശരിയാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉള്‍പ്പെടെ നിലപാട് എടുത്തു. അങ്ങനെയാണ് അത്യപൂര്‍വ്വ നടപടിയിലൂടെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നല്‍കിയത്. ഇതാണ് നഷ്ടമാകുന്നത്. എല്ലാം പൊതുമേഖലാ ബാങ്കുകളായതിനാല്‍ നഷ്ടം ഖജനാവിന് തന്നെയാണ്.
അതിനിടെ മദ്യ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ വിജയ് മല്യയെ പുറത്താക്കാന്‍ നിലവിലെ ഉടമകളായ ഡിയാജിയോ ശ്രമങ്ങള്‍ തുടങ്ങിയതായാണ് സൂചന. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് നടപടി. ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഓഹരി ഉടമകളോട് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യും. യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ 55 ശതമാനം ഓഹരികള്‍ ഏതാണ്ട് 20,000 കോടി രൂപയ്ക്കാണ് ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ ഏറ്റെടുത്തത്. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (10 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (26 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (46 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends