പ്രതിരോധ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് മലയാളിയായ ജി മോഹന്‍കുമാര്‍; ആയുധനിര്‍മ്മാണ രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യം \'

ഇ ശ്രീധരനെ കേന്ദ്ര റെയില്‍വേ പരിഷ്‌ക്കരത്തിന്റെ ഏകാംഗ കമ്മീഷനായി നിയമിച്ച പ്രധാനമന്ത്രി മോദി തന്റെ സ്വപ്‌ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ചുമതലക്കാരനായാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ ജി മോഹന്‍കുമാറിനെ നിയമിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാറിന്റെ സ്ഥാനത്ത് മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും വന്‍തോതില്‍ മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് മാറി എന്‍ഡിഎ അധികാരത്തില്‍ വരുമ്പോഴും ഭരണചക്രം നിയന്ത്രിക്കാന്‍ മലയാളികള്‍ ഉണ്ടെന്നതാണ് ശ്രദ്ധേയം. ഇതിന്റെ ഒടുവിലെ തെളിവാണ് ജി മോഹന്‍കുമാറിനെ പ്രതിരോധ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചതിലൂടെ വ്യക്തമാകുന്നത്.
കേരളത്തില്‍ നിന്നുള്ള ബിജെപി രാഷ്ട്രീയക്കാരെ ഭരണരംഗത്തു നിന്നും ഒഴിവാക്കി പ്രഗത്ഭരെയാണ് മോദി ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിയോഗിക്കുന്നത്. കേന്ദ്രസഹമന്ത്രി സ്ഥാനത്തിന് തുല്യമായ പദവിയില്‍ സിനിമാതാരം സുരേഷ് ഗോപിയെ നിയമിച്ചതിന് പിന്നാലെയാണ് മേക്ക് ഇന്‍ ഇന്ത്യയുടെ ചുക്കാന്‍ പിടിക്കാന്‍ മലയാളി ഉദ്യോഗസ്ഥനെയും നിയമിച്ചത്. എന്‍എഫ്ഡിസിയുടെ ചെയര്‍മാനായാണ് സുരേഷ് ഗോപിയെ നിയമിച്ചത്. ജി. മോഹന്‍കുമാറിനെ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിക്കാന്‍ മൂന്ന് ദിവസം മുമ്പ് ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇന്ന് അദ്ദേഹം ചുമതല ഏല്‍ക്കുകയും ചെയ്തു.
ആഭ്യന്തര ആയുധ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഈ സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഏകോപനം നടത്തുക എന്ന ചുമതല ഇനി മുതല്‍ പ്രതിരോധ സെക്രട്ടറിയായ മോഹന്‍കുമാറിന്റെ ചുമതലയാകും. പ്രതിരോധ രംഗത്ത് വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയ സര്‍ക്കാര്‍ നിരവധി ആയുധ കമ്പനികളെയാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ് മോദി ആയുധ കമ്പനികള്‍ക്ക് നല്‍കിയ വാഗ്ദാനം. പ്രധാനമന്ത്രിയുടെ ഫ്രഞ്ച് പര്യടനത്തിനിടെ ഫ്രഞ്ച് വിമാനമ്പനിയായ എയര്‍ബസ് ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള ധാരണയിലും എത്തിയിരുന്നു. ഇങ്ങനെ വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആനയിക്കുന്നതില്‍ മോഹന്‍കുമാറിന് നിര്‍ണ്ണായക തീരുമാനം കൈക്കൊള്ളേണ്ടി വരും.
1979 ബാച്ച് ഒഡീഷ കേഡറിലെ ഉദ്യോഗസ്ഥനാണ് മോഹന്‍ കുമാര്‍. 2014 സെപ്റ്റംബര്‍ മുതല്‍ ഡിഫന്‍സ് പ്രൊഡക്ഷന്‍ വിഭാഗം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സ്ഥാനം ഒഴിയുന്ന രാധാകൃഷ്ണ മാഥൂറിന് പകരക്കാരനായാണ് മോഹന്‍കുമാറിന്റെ നിയമനം.
സ്വകാര്യ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കണമെന്നാണ് പ്രതിരോധ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം ജിമോഹന്‍ കുമാര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. പ്രതിരോധ ഉല്‍പന്ന നിര്‍മ്മാണരംഗത്ത് പൊതുമേഖലയുടെ സാധ്യതകള്‍ പരിമിതമാണെന്ന് മോഹന്‍ കുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























