ബാങ്ക് ജീവനക്കാര്‍ക്ക് 15% ശമ്പള വര്‍ദ്ധന; രണ്ടും നാലും ശനിയാഴ്ചകള്‍ പൂര്‍ണ്ണ അവധി

ബാങ്ക് ജീവനക്കാര്‍ക്ക് പതിനഞ്ച് ശതമാനം ശമ്പള വര്‍ദ്ധന നല്‍കാന്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍(ഐ.ബി.എ) തീരുമാനം. ഇതുസംബന്ധിച്ച് ബാങ്ക് തൊഴിലാളി സംഘടനകളുമായി ഐ.ബി.എ തിങ്കളാഴ്ച ധാരണാപത്രം ഒപ്പുവച്ചു. 2012 നവംബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശബള പരിഷ്‌കരണം നടപ്പാക്കിയിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ അടക്കം 43 ബാങ്കുകളിലെ പത്ത് ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഈ ആനുല്യം ലഭിക്കും. ശമ്പള കുടിശ്ശിക നാല് മുതല്‍ ആറ് മാസത്തിനകം കൊടുത്തീര്‍ക്കുമെന്ന് ഐ.ബി.എ ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം, വര്‍ദ്ധിപ്പിച്ച ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി ബാങ്കുകള്‍ക്ക് 4,725 കോടി രൂപ അധിക ബാധ്യതയുണ്ടാവും. ഓഫീസര്‍മാരുടെ അടിസ്ഥാന ശമ്പളം 14,500 - 52,000 രൂപയില്‍ നിന്ന് 23,700 - 85,000 രൂപയായും നോണ്‍ സബോര്‍ഡിനേറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 7,200 - 19,300 രൂപയില്‍ നിന്ന് 11,765 - 31,540 രൂപയായുമാണ് ഉയര്‍ത്തിയിരിക്കുന്നത്. സബോര്‍ഡിനേറ്റ് സ്റ്റാഫുകള്‍ളുടെ ശമ്പളം 5,850 - 11,350 രൂപയില്‍ നിന്ന് 9,560 - 18,545 രൂപയായി ഉയര്‍ത്തി. കൂടാതെ, മാസത്തില്‍ എല്ലാ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ പൂര്‍ണ അവധി ദിനമാക്കാനുള്ള നിര്‍ദ്ദേശവും ഐ.ബി.എ അംഗീകരിച്ചു. അവധി നല്‍കാനുള്ള നിദ്ദേശം ഐ.ബി.എ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























