Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു... സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ...


തർക്കത്തിനൊടുവിൽ.... തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം.... പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


അതിരപ്പിള്ളി റോഡില്‍ വളവ് തിരിയുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി....ചെന്നു പെട്ടത് ആനക്കൂട്ടത്തിന് മുമ്പിൽ, ഒടുവിൽ സംഭവിച്ചത്...


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..

ചാണകത്തിൽനിന്ന് പെയിന്റുമായി കേന്ദ്രസർക്കാർ;മണമില്ല ,പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കും

13 JANUARY 2021 12:11 PM IST
മലയാളി വാര്‍ത്ത

ചാണകത്തിൽനിന്ന് പെയിന്റുമായി കേന്ദ്രസർക്കാർ. ഖാദി വകുപ്പ് വികസിപ്പിച്ച പെയിന്റ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കി . ‘ഖാദി പ്രകൃതിക് പെയിന്റ്’ എന്ന പേരിൽ വിപണിയിലെത്തുന്ന പെയിന്റ് പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുമെന്നാണ് ഖാദി വകുപ്പിന്റെ അവകാശവാദം. മണമില്ലാത്ത പെയിന്റിന് ബിഐഎസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റു പെയിന്റുകളെ അപേക്ഷിച്ച് വിലക്കുറവാണ് ഇതിനെന്നും ഖാദി വകുപ്പ് പറയുന്നു.ലെഡ്, മെർക്കുറി, ക്രോമിയം, ആഴ്സെനിക് തുടങ്ങിയവയുടെ സാന്നിധ്യം പെയിന്റിൽ ഇല്ല. 2020 മാർച്ചിലാണ് ഈ ആശയം വകുപ്പിന് മുന്നിലെത്തിയത്. പ്ലാസ്റ്റിക് എമൽഷൻ പെയിന്റ്, ഡിസ്റ്റംപർ പെയിന്റ് എന്നിങ്ങനെ രണ്ടു തരത്തിൽ പെയിന്റ് ലഭ്യമാകും. പശു വളർത്തൽ തൊഴിലാക്കിയവർക്ക് മികച്ച വരുമാനവും പെയിന്റിന്റെ വരവോടെ ലഭിക്കുമെന്നാണ് ഖാദി വകുപ്പിന്റെ പ്രതീക്ഷ.ചാണകം പ്രധാന ചേരുവയാക്കി ഖാദി വകുപ്പ് വികസിപ്പിച്ച പെയിന്റാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കിയത് .

'ഖാദി പ്രകൃതിക് പെയിന്റ്' എന്നാണ് ഈ പെയിന്റിന്റെ പേര്. പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമാണ് ഖാദി പ്രകൃതിക് പെയിന്റെന്നും ബി.ഐ.എസ്. അഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഗഡ്കരിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. പിന്നീട് ജയ്പുരിലെ കെ.വി.ഐ.സി. യൂണിറ്റായ കുമരപ്പ നാഷണല്‍ ഹാന്‍ഡ്മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഖാദി പ്രകൃതിക് പെയിന്റ് വികസിപ്പിക്കുകയായിരുന്നു. ഡിസ്റ്റംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ടുവിധത്തില്‍ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്. പശു വളര്‍ത്തുന്നവര്‍ക്കും ഗോശാല ഉടമകള്‍ക്കും ഇതുവഴി 30,000 രൂപ അധിക വാര്‍ഷിക വരുമാനമുണ്ടാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.അതെ സമയം കര്‍ണ്ണാടക സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗോവധ നിരോധനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നോട്ടീസ്.ബെംഗളുരു സ്വദേശിയായ മുഹമ്മദ് ആരീഫ് ജമീലാണ് ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സ് ഭരണഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു.നിയമപ്രകാരം കന്നുകാലികളെ വാഹനത്തില്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. അതിനാല്‍ തന്നെ കന്നുകാലികളുമായി പോകുന്ന കര്‍ഷകര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതൊന്നും നിയമം ചര്‍ച്ച ചെയ്യുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.2020 ഡിസംബര്‍ 9നാണ് കര്‍ണ്ണാടകയില്‍ ഗോവധന നിരോധന നിയമം ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയത്.ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. കാലി കശാപ്പിന് 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ഏഴു വര്‍ഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.ഇനിമുതല്‍ പശു, കാള, പോത്ത് തുടങ്ങിയവയെ കൊല്ലുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗിൽ ഗുവാഹത്തിയിൽ കളിച്ചേക്കില്ല...  (10 minutes ago)

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും...  (23 minutes ago)

ആത്മാർത്ഥമായ പരിശ്രമഫലത്താൽ ഏത് കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിനെല്ലാം വിജയം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. വിജയകരമായ ഒരു ദിനം പ്രതീക്ഷിക്കാം. ഇടവം രാശി (കാർത്തിക അവസ  (53 minutes ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (54 minutes ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (55 minutes ago)

പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടു... സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിച്ചു  (1 hour ago)

ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ...  (1 hour ago)

. പവന് 1280 രൂപയുടെ കുറവ്  (1 hour ago)

വോട്ടര്‍ പട്ടികയില്‍ നിന്നും വൈഷ്ണ സുരേഷിന്റെ പേര് ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇ  (1 hour ago)

എസ്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും....  (2 hours ago)

മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ വൻതിരക്ക്....  (2 hours ago)

ഇടുക്കി ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന  (2 hours ago)

ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം...  (3 hours ago)

കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ..  (3 hours ago)

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends