പതിന്നാലുകാരിയെ ബലാല്‍സംഗം ചെയ്തശേഷം ജീവനോടെ കുഴിച്ചുമൂടി; അബോധാവസ്ഥയില്‍ കുട്ടിയെ പോലീസ് കണ്ടെത്തി; കുട്ടി അതീവ ഗുരുതരാവസ്ഥയില്‍; കുട്ടിയെ പീഡിപ്പിച്ചത് പിതാവിന്റെ സുഹൃത്തായ മുപ്പത്തിയാറുക്കാരന്; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
മധ്യപ്രദേശിലെ ബൈതുലില്‍ പതിന്നാലുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി. മുപ്പത്തിയാറുകാരനായ പ്രതി കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ്. കു്ട്ടിയെ പീഡിപ്പിച്ച ശേഷം കൃഷിയിടത്തില്‍ കല്ല് സ്ലാബിനടിയില്‍ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും ഗുരുതരാവസ്ഥയിലാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതി സുശീല്‍ വര്‍മയെ അറസ്റ്റു ചെയ്തു. സുശീല്‍ തന്റെ സുഹൃത്തായിരുന്നുവെന്നും വീട്ടിലെ സ്ഥിര സന്ദര്‍ശകനായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അങ്കിള്‍ എന്നാണ് അവള് അയാളെ വിളിക്കാറുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ കൃഷിടത്തിലേക്കുള്ള മോട്ടോര്‍ പമ്പ് നിര്‍ത്തുന്നതിനായിട്ടാണ് പെണ്‍കുട്ടി പോയിരുന്നത്. തൊട്ടടുത്തുണ്ടായിരുന്ന സുശീല്‍ അവളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മര്‍ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കല്ലുസ്ലാബിന്റെ അടിയില്‍ കുഴിച്ചിടുകയും ചെയ്തു പോലീസ് പറയുന്നു.
പെണ്‍കുട്ടി തിരിച്ചെത്താതെ ഇരുന്നതോടെ വീട്ടുകാര്‍ തിരിച്ചില്‍ നടത്തി. രാത്രിയോടെയാണ് കൃഷിയിടത്തിനു സമീപം സംശയകരമായ രീതിയില്‍ കാലടികള്‍ കണ്ടത്. അതു പിന്തുടര്ന്ന് നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കെതിരായ പീഡനം വര്‍ധിക്കുകയാണ്. ഇത് സര്‍ക്കാരിന്റെയും പോലീസിന്റെയും വീഴ്ച്ചയായിയാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha