Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ തീപിടിത്തം; കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍

21 JANUARY 2021 06:29 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ തീപിടുത്തം. ഉച്ചയ്ക്ക് ശേഷമാണ് പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ടെര്‍മിനല്‍ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ പത്തോളം യൂണിറ്റുകള്‍ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പോരാളികള്‍ക്കും വേണ്ട വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് പൂനെയിലെ ഈ ഫാക്ടറിയില്‍ നിന്നാണ്. കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ വ്യക്തമാക്കി. അഗ്‌നിബാധയില്‍ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരും കുടുങ്ങി കിടക്കുന്നില്ലെന്നുമാണ് പ്രാഥമിക വിവരം. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിട്ടത്തിലാണ് തീപിടുത്തമുണ്ടായതെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കുന്നു.
കോവിഡ് പ്രതിരോധ വാക്‌സിനായ ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനെക്ക കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയിലെ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത് സെറംഇന്‍സ്റ്റിറ്റിയൂട്ട് ആണ്.യുകെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നടന്ന ട്രയല്‍ അനുസരിച്ച് കോവിഷീല്‍ഡ് വാക്‌സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു വിലയിരുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (29 minutes ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (2 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (3 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (4 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (4 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (4 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (4 hours ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് പുറത്തിറക്കിയ വിവാദ അനൗൺസ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായിയില്‍ വന്‍ ജനസാഗരത്തെ സാക്ഷിയാക്കി റോഡ് ഷോ  (4 hours ago)

വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സർക്കാർ എന്തു ചെയ്തുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

പൊലിസ് ആസ്ഥാനത്തിന് മുന്നിൽ പൊലിസുകാർ തമ്മിലടി.. പൊലിസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിലെ പൊലിസുകാരനെ മർദ്ധിച്ചതായാണ് പരാതി.  (4 hours ago)

ഫുറാത്ത് ചതിക്കും..! പ്രവാസികളെ പുറത്തിറങ്ങരുത്ത്...! Bahrain -Tvm ഗൾഫ് എയർ സർവീസ് തുടങ്ങി..അറിഞ്ഞോ  (4 hours ago)

വിജ്ഞാപനം വന്നൂ  (5 hours ago)

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്ലസ്ടുക്കാർക്ക് വമ്പൻ അവസരം  (5 hours ago)

Malayali Vartha Recommends