'രാഷ്ട്രീയക്കാര്‍ 'അതുമിതും' പറയും എന്നാല്‍ താന്‍ ശാസ്ത്രജ്ഞന്മാരുടെ നിര്‍ദേശമനുസരിച്ചാണ് നീങ്ങിയത്'; വാക്സിന് വിതരണത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വാക്സിന് വിതരണത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വാക്സിന് പുറത്തിറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത് ശാസ്ത്രഞ്ജന്മാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ തിരഞ്ഞെടുപ്പ് മണ്ഡലമായ വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ടെലിവിഷന്‍ വഴി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്സിന് സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകള്‍ അകറ്റാനും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ശ്രമിച്ചു. രാഷ്ട്രീയക്കാര്‍ 'അതുമിതും' പറയുമെന്നും എന്നാല്‍ താന്‍ ശാസ്ത്രജ്ഞന്മാരുടെ നിര്‍ദേശമനുസരിച്ചാണ് നീങ്ങിയതെന്നും മോദി പറഞ്ഞു. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് പുറത്തിറക്കിയ 'കൊവാക്സിനു'മായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha