റിപ്പബ്ലിക് ദിനത്തിൽ റാലിക്കിറങ്ങുന്ന ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യു പി സർക്കാർ
കേന്ദ്രത്തിന്റെ കാർഷിക നടപടികൾക്കെതിരെ നാളെ റാലിക്കിറങ്ങുന്ന കർഷകർക്ക് ഡീസൽ നൽകരുതെന്ന് യുപി സർക്കാർ .സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലേയും സപ്ലൈ ഓഫീസർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. നാളെ ഡൽഹിയിലാണ് കർഷകരുടെ ട്രാക്ടർ റാലി.
കൂടാതെ എല്ലാ പമ്പുകളിലും പോലീസുകാർ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ട്രാക്ടറുകൾക്ക് ഡീസൽ നൽകിയാൽ പമ്പുടമകളായിരിക്കും ഉത്തരവാദികളെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു .യുപി ഗാസിപൂരിലെ പമ്പുകളിലാണ് ഇത്തരത്തിലെ നോട്ടീസുകൾ പതിപ്പിച്ചിരിക്കുന്നത് . ജനങ്ങൾ ഇതിനെതിരെ പ്രതികരിച്ചപ്പോൾ അബദ്ധത്തില്‍ പതിപ്പിച്ചതാണെന്നും അതുമാറ്റിയതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha