കര്‍ഷകസമരം പിന്‍വലിക്കില്ല; പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന ഉപരോധ സമരം മാറ്റിവച്ചു; മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസം നടത്തുമെന്ന് അഖലേന്ത്യാ കിസാന്‍ സഭ
കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന ഉപരോധ സമരം മാറ്റിവച്ചതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷകസമരം പിന്‍വലിക്കില്ലെന്നും മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസം നടത്തുമെന്നും അഖലേന്ത്യാ കിസാന്‍ സഭ യോഗം തീരുമാനിച്ചു.
അതിനിടെ റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കര്‍ഷക സമരത്തില്‍ നിന്നും രണ്ട് സംഘടനകള്‍ പിന്മാറിയിരുന്നു. സമരത്തിന്റെ മറവില്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14 സംഘടനകളുടെ സംയുക്തവേദിയായ ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വി എം സിംഗിന്റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചില്ല അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂണിയന് ഭാനുവെന്ന സംഘടനയും പിന്മാറിയത്. എന്നാല്‍ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു.
https://www.facebook.com/Malayalivartha