റിപ്പബ്ലിക്ദിനത്തില്‍ ട്രാക്ടര്‍റാലി ചെങ്കോട്ടയില്‍ കൊടിനാട്ടുന്നതിലും അക്രമത്തിലും കലാശിച്ചതിനുപിന്നാലെ നേരത്തേ പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍നിന്ന് കര്‍ഷകസംഘടനകള്‍ പിന്‍മാറി

റിപ്പബ്ലിക്ദിനത്തില്‍ ട്രാക്ടര്‍റാലി ചെങ്കോട്ടയില്‍ കൊടിനാട്ടുന്നതിലും അക്രമത്തിലും കലാശിച്ചതിനുപിന്നാലെ നേരത്തേ പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍നിന്ന് കര്‍ഷകസംഘടനകള്‍ പിന്‍മാറി. അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളെയടക്കം പ്രതികളാക്കി കര്‍ഷകര്‍ക്കെതിരേ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ചെങ്കോട്ടയിലേതടക്കം പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചതിനാണ് കേസുകളേറെയും. 200 പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.
അക്രമത്തില്‍ മുന്നൂറോളം പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തിന് ആഹ്വാനംനല്‍കിയ 550 അക്കൗണ്ടുകളുടെ പ്രവര്‍ത്തനം ട്വിറ്റര്‍ ബുധനാഴ്ച താത്കാലികമായി നിര്‍ത്തിവെച്ചു.
രണ്ടാം ദിനവും ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വിലയിരുത്തി. ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനുപ്രതാപ് സിങ് വിഭാഗം), രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘതന്‍ എന്നീ സംഘടനകകള്‍ സമരത്തില്‍നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു.
റാലി അക്രമാസക്തമായതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സമരം തുടരുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ സിംഘുവില്‍ചേര്‍ന്ന യോഗത്തിനുശേഷം വ്യക്തമാക്കി. പാര്‍ലമെന്റ് മാര്‍ച്ചിനു പകരം ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30-ന് ഉപവാസവും ജനസഭയും നടത്തും.
https://www.facebook.com/Malayalivartha

























