കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിച്ചേക്കും... കര്‍ഷക റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിച്ചേക്കും. കര്‍ഷക റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. പരിക്കേറ്റ പോലീസുകാരെയും അമിത്ഷാ ആശുപത്രിയിലെത്തി കാണുമെന്നാണ് സൂചന.
അതേസമയം, കര്‍ഷക റാലിക്കിടെയുണ്ടായ അതിക്രമ സംഭവങ്ങള്‍ മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സമരത്തിലേക്ക് നുഴഞ്ഞു കയറിയ അക്രമികളെ അറസ്റ്റ് ചെയ്യാതെ കര്‍ഷകരെ ജയിലിലടക്കാനാണ് നീക്കം നടക്കുന്നത്. അമിത്ഷാ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha

























