ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് 64കാരന്‍

ലൈംഗികബന്ധത്തിനു ഭാര്യ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് വിവാഹമോചനം നേടി വീണ്ടും വിവാഹത്തിനൊരുങ്ങി 64കാരന്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 2020 സെപ്റ്റംബറിലായിരുന്നു ദെഗിയ 42 വയസുകാരിയായ സ്ത്രീയെ ആറാമത് വിവാഹം കഴിച്ചത്. എന്നാല്‍ ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിന് സ്ത്രീ തയാറായില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഇയാള്‍ ഇവരില്‍ നിന്നും വിവാഹ മോചനം നേടി. 'ഭാര്യയോടൊപ്പം ഉറങ്ങാന്‍ അവള്‍ സമ്മതിച്ചില്ല. ഞാനുമായി ബന്ധമുണ്ടായാല്‍ അസുഖം വരുമെന്നാണ് അവള്‍ പറയുന്നത്. ഞാനുമായി ബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമുള്ള ഭാര്യയെയാണ് എനിക്കാവശ്യം' ദാഗിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. സ്വത്തും പണവും നല്‍കാമെന്ന് വിവാഹത്തിനു മുന്‍പ് തന്നെ ദാഗിയ സ്ത്രീക്ക് വാഗ്ദാനം നല്‍കിയിരുന്നു. തുടര്‍ന്ന് ഭാര്യയെ ഇയാള്‍ അവരുടെ സഹോദരിയുടെ വീട്ടിലാക്കി. പിന്നീട് ആണ് വിവാഹമോചനത്തിനായി ശ്രമിച്ചത്. ഇവരുടെ ആദ്യഭാര്യ ഇതേഗ്രാമത്തില്‍ തന്നെയാണുള്ളത്. ഇവരില്‍ 5 മക്കളുമുണ്ട്. 20-35 വയസ്സിനിടെയാണ് മക്കളുടെ പ്രായം.
https://www.facebook.com/Malayalivartha























