ശ്രീലങ്കയുടെ 73-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രി ....

ശ്രീലങ്കയുടെ 73-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സയെ നരേന്ദ്രമോദി ആശംസകളറിയിച്ചു. നാളെ ഫെബ്രുവരി 4-ാം തീയതിയാണ് ശ്രീലങ്കയുടെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നൂറ്റാണ്ടുകളായ ബന്ധം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് നരേന്ദ്രമോദി ആശംസാ സന്ദേശം നല്‍കിയത്. എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കേ ണ്ടതിന്റെ ആവശ്യകത നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു.
സാധാരണ ക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഇരുരാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളും ഗുണകരമാ കണമെന്നും നരേന്ദ്രമോദി എടുത്തുപറഞ്ഞു.
" f
https://www.facebook.com/Malayalivartha























