ലോകത്ത് ചിലർക്ക് മാത്രം വരുന്ന രോഗം; വായ്ക്കകത്ത് 262 എണ്ണം, കണ്ണ് തള്ളി പോകുന്ന കാഴ്‌ച; ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിച്ചത്

ഭൂമിയിലെ അത്ഭുതങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ചിലത് പ്രകൃതിസൃഷ്ട്ടിക്കുന്നതാണെങ്കിൽ,മറ്റു ചിലത് ജനികപരമായി മനുഷ്യനിൽ വരുന്ന മാറ്റങ്ങളാകാം. വിചിത്രമായ പല സംഭവങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ദിനംപ്രതി കാണുന്നവരാണ് മലയാളികൾ. ഒരു മനുഷ്യന്റെ ശരീരത്തിൽ എന്തെങ്കിലും ഒരു മാറ്റം വന്നാൽ അത് നമ്മളെ അത്ഭുതപെടുത്തും. മനുഷ്യ ശരീരത്തിൽ ഒരു മനുഷ്യന്റെ പല്ലുകളുടെ എണ്ണം 32 ആയിരിക്കും. എന്നാൽ ചിലർക്ക് അതിൽ വ്യത്യാസം വരാം. ഇത്തരത്തിൽ ഇരുന്നൂറിൽ കൂടുതൽ പല്ലുകളുള്ള വ്യക്തിയാണ് ആഷിക് അവൈ എന്ന ചെറുപ്പക്കാരൻ.
പല്ലുകൾ കൂടുതൽ ആയാൽ ഏതൊരു വ്യക്തിയും നിരവധി ബുദ്ധിമുട്ടുകൾ നേരിടും. ലോകത്ത് ഏറ്റവും കൂടുതൽ പല്ലുകളുള്ള വ്യക്തി എന്ന നിരവധി റെക്കോർഡുകൾ നേടിയിരിക്കുകയാണ് ഇന്ത്യയിലുള്ള ആഷിക് അവൈ. 262 പല്ലുകളായിരുന്നു ആഷിക്കിന് ഉണ്ടായിരുന്നത്. അമിതമായ പല്ലുകളുടെ വളർച്ചകൊണ്ട് ആഷിക്കിന് ആഹാരം കഴിക്കുവാനോ മറ്റ് കാര്യങ്ങൾ ചെയ്യുവാനും കഴിഞ്ഞിരുന്നില്ല. തുടർന്ന് ഏഴ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ ആഷിക്കിന്റെ 232 പല്ലുകളാണ് നീക്കം ചെയ്തത്. ഒരു മനുഷ്യന്റെ ശരീരത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതാണ് ദന്ത രോഗങ്ങൾ.
പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ 32 പല്ലുകളായിരിക്കും ഉണ്ടാകേണ്ടത്. എന്നാൽ ചിലരുടെ കാര്യത്തിൽ ചെറിയ വ്യത്യാസങ്ങൾ വരാറുണ്ട്. അതിൽ കൂടുതൽ പല്ലുകൾ വരുന്ന ഈ രോഗത്തിന്റെ പേരാണ് 'പോളിഡോൺഷിയ' ലോകത്തിൽ ചുരുക്കം ചിലർക്ക് മാത്രമാണ് ഈ അസുഖം വരുന്നത്. ഇപ്പോളിതാ ഏറ്റവും കൂടുതൽ പല്ലുകളുള്ള വ്യക്തി എന്ന ലോകറെക്കോർഡും 262 പല്ലുകളുണ്ടായിരുന്ന ആഷിക് അവൈക്കാണ്. കാലങ്ങളോളം പല്ലിന്റെ അസുഖത്താൽ നിരവധി ബുദ്ധിമുട്ടുകൾ ആഷിക് നേരിട്ടിരുന്നു. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം നല്ലൊരു ജീവിതം ലഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























