Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

കേന്ദ്ര സർക്കാരിനെ കണക്കിന് പരിഹസിച്ച് ശിവസേന ;സാമ്നയിലെ മുഖ പ്രസംഗത്തിൽ പറഞ്ഞത് കേട്ട് ബി ജെ പി ഞെട്ടി ;പ്രധാനമന്ത്രിക്കും വിമർശനം

03 FEBRUARY 2021 12:46 PM IST
മലയാളി വാര്‍ത്ത

കർഷക സമരത്തെ പ്രധിരോധിക്കാൻ വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത് .യുദ്ധസമാനമായ ഒരുക്കങ്ങളാണ് കർഷകരുടെ സമരത്തെ പ്രതിരോധിക്കാനായി ഡൽഹിപോലീസ് തയ്യാറാക്കുന്നത് .ഇതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട് .രാജ്യത്തെ അന്നം തരുന്ന കർഷകരെ തീവ്രവാദികളും മറ്റുമാക്കി മുദ്ര കുത്തുന്നതിനെതിരെ ആണ് ഇത്തരത്തിലുള്ള ഒരു വിമർശനം ഉയരുന്നത് .ഈ വിഷയത്തിൽ ഇപ്പോൾ ശിവസേനയും അഭിപ്രായം പറഞ്ഞിരിക്കുകയാണ് .റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചിട്ടില്ലെന്ന് ശിവസേന. അന്നത്തെ മാധ്യമ വാര്‍ത്തകളില്‍ നിന്ന് ലഭ്യമായ ദൃശ്യങ്ങളില്‍ കര്‍ഷകര്‍ ചെങ്കോട്ടയിലെ ദേശീയ പതാകയെ സ്പര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാണെന്നും മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കി. ദേശീയ പതാകയെ അപമാനിച്ചതു കണ്ട് രാജ്യം ഞെട്ടിപ്പോയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ചാണ് മുഖപ്രസംഗം. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയേയും ശിവസേന വിമര്‍ശിച്ചു. ഇത്രയും സജ്ജീകരണങ്ങള്‍ ലഡാക്കില്‍ ഒരുക്കിയിരുന്നെങ്കില്‍ ചൈനീസ് സൈന്യം നമ്മുടെ ഭൂമിയില്‍ കടന്നുകയറില്ലായിരുന്നു. ഇന്ത്യയുടെ മണ്ണില്‍ ചൈനീസ് സൈന്യം കയറിയതാണ് ദേശീയ പതാകയ്ക്ക് അപമാനമെന്നും പ്രധാനമന്ത്രിയുടെ മന്‍കീബാത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ശിവസേന വ്യക്തമാക്കി.


കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചുവെന്നത് കര്‍ഷക പ്രതിഷേധത്തെ അപമാനിക്കാനായി ബിജെപി തയ്യാറാക്കിയ കുപ്രചരണമാണ്. ഒരുകൂട്ടം കര്‍ഷകര്‍ നിയമം ലംഘിച്ചുവെന്നത് സത്യമാണ്. അവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. അതേസമയം കര്‍ഷക പ്രതിഷേധത്തെ ഒന്നാകെ രാജ്യവിരുദ്ധമാണെന്ന് പറയുന്നത് തെറ്റാണെന്നും മുഖപ്രസംഗത്തില്‍ ശിവസേന പറഞ്ഞു. കഴിഞ്ഞ 60 ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് യഥാര്‍ഥത്തില്‍ ദേശീയ പതാകയെ അപമാനിക്കുന്നത്. ബിജെപിയുടെ സൈബര്‍ ആര്‍മിയെക്കാള്‍ രാജ്യസ്‌നേഹമുള്ളവരാണ് കര്‍ഷകര്‍. അതുകൊണ്ടാണ് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ തങ്ങളുടെ ട്രാക്ടറില്‍ കര്‍ഷകര്‍ ദേശീയ പതാക സ്ഥാപിച്ചതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ഷകരെ റോഡില്‍ മരിക്കാന്‍ അനുവദിക്കുന്നത് ദേശീയ പതാകയെ അപമാനിക്കലാണ്. ജീവന്‍ പണയംവെച്ച് അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന നമ്മുടെ സൈനികരില്‍ പലരും ഇതേ കര്‍ഷകരുടെ മക്കളാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ദേശീയ പതാകയെ എങ്ങനെയാണ് കര്‍ഷകര്‍ക്ക് ബഹുമാനിക്കാതിരിക്കാന്‍ കഴിയുകയെന്നും ശിവസേന ചോദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (23 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (1 hour ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (1 hour ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (2 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends