തുടര്‍ച്ചയായി നാല് മണിക്കൂറോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം; അവസാനം വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം, അർദ്ധരാത്രിയിൽ പിതാവ് കണ്ടത് നടുക്കുന്ന കാഴ്ച

തുടര്‍ച്ചയായി നാല് മണിക്കൂറോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന്‍ ദര്‍ശന്‍ (16) ആണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് വിദ്യാര്‍ഥി മരിച്ചതെന്ന് പൊലീസ് പറയുകയുണ്ടായി.
ഓണ്‍ ലൈന്‍ ഗെയിം ആയ 'ഫയര്‍ വാള്‍' ആണ് ദര്‍ശന്‍ മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച് കളിച്ചിരുന്നതെന്ന് പിതാവ് പോലീസിന് മൊഴി നല്‍കിയത്. രാത്രി 11.40-ന് പിതാവ് മുറിയിലെത്തിയപ്പോള്‍ ദര്‍ശന്‍ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ വീട്ടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജിപ്‌മെര്‍ ആശുപത്രിയിലേക്കും എത്തിച്ചു. ജിപ്‌മെറില്‍ നടത്തിയ പരിശോധനയില്‍ ദര്‍ശന്‍ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ദര്‍ശന് മറ്റു അസുഖങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























