വഞ്ചനാ കേസിൽ സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു... സംഘാടകരുടെ വീഴ്ച മൂലമാണ് പരിപാടി നടക്കാതെ പോയത്...

തനിക്കെതിരെയുള്ള വഞ്ചനാ കേസില്‍ നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സംർപ്പിച്ചു. സംഘാടകരുടെ വീഴ്ച കാരണമാണ് പരിപാടി നടക്കാതെ പോയതെന്നും തനിക്കെതിരേ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് ശേഷമാണ് സണ്ണി ലിയോണും മറ്റുപ്രതികളിൾ ഉൾപ്പെട്ട സണ്‍സിറ്റി മീഡിയ പ്രതിനിധികളും ഹൈക്കോടതിയിലെത്തിയത്.
പലതവണയായി സംഘാടകര്‍ പരിപാടി മാറ്റിവെച്ചു. പിന്നീട് ബഹ്‌റൈനില്‍ പരിപാടി നടത്താമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. 2019-ലെ പ്രണയ ദിനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും കരാര്‍ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നല്‍കാന്‍ സംഘാടകര്‍ വിസമ്മതിച്ചു. ഇതാണ് പരിപാടി നടക്കാതിരിക്കാന്‍ കാരണമായതെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് നടിയുടെ വാദം.
പെരുമ്പാവൂര്‍ സ്വദേശിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഷിയാസ് ആണ് സണ്ണി ലിയോണിനെതിരേ പരാതി നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് സണ്ണി ലിയോണ്‍ 29 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്നും എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തില്ലെന്നുമായിരുന്നു പരാതിയിൽ പറയുന്നത്. വിവിധ ഘട്ടങ്ങളിലായി നടിയുടെ മാനേജര്‍ക്കാണ് പണം നല്‍കിയതെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. മാനേജര്‍ പണം വാങ്ങിയത് സത്യമാണെങ്കിലും സംഘാടകര്‍ മാറ്റിവെച്ചതാണ് ഇതിനെല്ലാം കാരണമെന്നാണ് നടിയുടെ നിലപാട്. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റാണ് കേസന്വേഷണം നടത്തി വരുന്നത്.
https://www.facebook.com/Malayalivartha
























