അഞ്ച് ലക്ഷത്തോളം സൈബര്‍ പോരാളികളെ സൃഷ്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പിയെ നേരിടാൻ രാജ്യവ്യാപക ക്യാമ്പയിനോരുങ്ങി പാർട്ടി; 'പെയ്ഡ് ട്രോള്‍ ആര്‍മി' രാജ്യത്ത് പ്രചരിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും തടയിടാൻ സമയമായെന്ന് രാഹുല്‍ ഗാന്ധി

സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പിക്കെതിരെ പോരാടാന്‍ അഞ്ച് ലക്ഷത്തോളം സൈബര്‍ പോരാളികളെ സൃഷ്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി 'ജോയിന്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ'രാജ്യവ്യാപക കാമ്ബയിനിന് തിങ്കളാഴ്ച തുടക്കം കുറിച്ചു. 'പെയ്ഡ് ട്രോള്‍ ആര്‍മി'രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും അതിനെ തടയിടേണ്ട സമയമാണിതെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
''എന്താണ് നടക്കുന്നതെന്ന് ചെറുപ്പക്കാരെന്ന നിലയില്‍ നിങ്ങള്‍ക്ക് കാണാന്‍സാധിക്കും. നിങ്ങളുടെ സ്കൂളുകളില്‍, കോളജുകളില്‍ , സര്‍വകലാശാലകളില്‍ ഉപദ്രവങ്ങള്‍ നടക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഇന്ത്യയെന്ന ആശയത്തിന് നേരെ ആക്രമണം നടക്കുന്നതും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഡല്‍ഹിക്ക് പുറത്തേക്ക് നോക്കൂ, കര്‍ഷകര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് കാണാം. രാജ്യത്തെ ഈ യുദ്ധത്തിന്റെ നട്ടെല്ല് ട്രോള്‍ ആര്‍മിയാണ്. പുരോഗമന മൂല്യങ്ങളും സമാധാനവും സഹാനുഭൂതിയും ഒത്തൊരുമയും സ്നേഹവും സംരക്ഷിച്ചീ നിര്‍ത്താന്‍ നമുക്കും പോരാളികള്‍ ആവശ്യമാണ്.'' -അദ്ദേഹം പറഞ്ഞു. ഇത് സത്യത്തിന്റെ സേനയാണ്. ഇന്ത്യയെന്ന ആശയത്തിന് പ്രതിരോധം തീര്‍ക്കുകയാണ് ഈ സേനയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വെബ്സൈറ്റ് വഴിയും ടോള്‍ ഫ്രീ നമ്ബര്‍ വഴിയും വാട്സ്ആപ്പ് വഴിയും ആളുകള്‍ക്ക് ഇൗ ഉദ്യമത്തിനൊപ്പം ചേരാനാകുമെന്ന് എ.ഐ.സി.സി സമൂഹ മാധ്യമ മേധാവി റോഹന്‍ ഗുപ്ത, എ.ഐ.സി.സി ഇന്‍ ചാര്‍ജ്ജ്(അഡ്മിനിസ്ട്രേഷന്) പവന്‍ കുമാര്‍ ബന്‍സാല്‍ പാര്‍ട്ടി വക്താവ് പവന്‍ ഖേര എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























