ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ഭർത്താവ് കണ്ടത് ഭാര്യയും കാമുകനും ചേര്‍ന്ന് കിടപ്പറ പങ്കിടുന്ന കാണാൻ പാടില്ലാത്ത ഞെട്ടിക്കുന്ന രംഗം; ഇരുവരെയും കൈയ്യില്‍ കിട്ടിയ മഴുകൊണ്ട് യുവാവ് വെട്ടിക്കൊലപ്പെടുത്തി;കൊലപാതകത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾക്ക് സമീപം യുവാവ് ഇരുന്നത് മണിക്കൂറുകൾ; നാടിനെ ഞെട്ടിച്ച കൊലപാതകം പുറംലോകം അറിഞ്ഞത് ഇങ്ങനെ

കിടപ്പറയില്‍ ഭാര്യയെയും സഹോദരീ ഭര്‍ത്താവിനെയും ഒന്നിച്ച് കണ്ടതിനെ തുടര്‍ന്ന് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി 45കാരന്‍. മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ ജില്ലയിലെ സഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞാറാഴ്ചയാണ് സംഭവം നടന്നത്. തന്റെ ഭാര്യയെയും സഹോദരിയുടെ ഭര്‍ത്താവിനെയും കാണാന്‍ അരുതാത്ത സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദിലീപ് താക്കൂര്‍ എന്ന യുവാവാണ് ഇരുവരെയും കൈയ്യില്‍ കിട്ടിയ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
നാല്‍പ്പതുകാരിയായ സംഗീതയും നാല്‍പ്പത്തിരണ്ടുകാരനായ ശ്രാവണയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സഹോദരിയുടെ ഭര്‍ത്താവുമായുള്ള ബന്ധത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും മിക്കപ്പോഴും വഴക്കിട്ടിരുന്നു. ദിലീപ് കൂലിപ്പണിക്കാരനാണ്. ഞായറാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയും കാമുകനും ചേര്‍ന്ന് കിടപ്പറ പങ്കിടുന്നതാണ് കാണുന്നത്.
പ്രകോപിതനായ ഇയാള്‍ മഴു ഉപയോഗിച്ച് ഇരുവരെയും വെട്ടി. ദിലീപിന് നിന്നും വെട്ടേറ്റ സംഗീതയും ശ്രാവണയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊല നടത്തിയ ശേഷം ദിലീപ് താക്കൂര്‍ ഇരുവരുടെയും മൃതദേഹത്തിന് സമീപം കുറച്ചുമണിക്കൂറുകള്‍ ഇരിക്കുകയും ചെയ്തു. ശേഷം, വീട്ടിലെത്തിയ അയല്‍വാസിയാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്.
https://www.facebook.com/Malayalivartha
























