ഇനി വിമാന യാത്രകൾക്ക് ചെലവേറും; ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു, സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു

കൊറോണ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ഇനിമുതൽ വിമാന യാത്രകൾക്ക് ചെലവേറും. ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയുണ്ടായി. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടിക്കറ്റ് നിരക്കിൽ 10 മുതൽ 30 ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിരക്കുകൾ വര്‍ധിപ്പിച്ചത്.
2021 മാർച്ച് 31 വരെയോ അടുത്ത ഉത്തരവ് വരുന്നത് വരെയോ നിരക്ക് വര്‍ധന തുടരുന്നതാണ്. അതേസമയം കഴിഞ്ഞ വർഷം മെയ് 21 ന് ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ, വിമാന സമയദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാന നിരക്കുകൾ കുറയ്ക്കുകയും ചെയ്തിരുന്നു. 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഫ്ലൈറ്റ് യാത്രാ ടിക്കറ്റിൽ ഉൾപ്പെടെ മാറ്റം വരുന്നതാണ്. ആദ്യ വിഭാഗത്തിൻെറ കുറഞ്ഞ പരിധി 2,000 രൂപയിൽ നിന്ന് 2,200 രൂപയായി ഉയർത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലെ തന്നെ ഉയർന്ന ടിക്കറ്റ് 7,800 രൂപയായി ആണ് ഉയരുന്നത്. ഇത് നേരത്തെ 6,000 രൂപ മാത്രമായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം .
https://www.facebook.com/Malayalivartha
























