മന്യ സിംഗ്,ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകള്‍..കഷ്ടപ്പാടിന്റെ കഠിനവഴികള്‍ താണ്ടി റണ്ണറപ്പ് കിരീടത്തില്‍ തിളങ്ങുമ്പോള്‍ അവള്‍ക്ക് പറയാനുള്ളത് വിജയ വഴിയിലേക്കുള്ള തന്റെ കഠിനാധ്വാനത്തിന്റെ കഥ..

2020 ലെ മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയ മാനസിയേക്കാള്‍ ഇന്ന് സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്ന മറ്റൊരു പേരുണ്ട്, മന്യ സിംഗ്,ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകള്‍, 2020 ലെ മിസ് ഇന്ത്യ റണ്ണറപ്പ്. കഷ്ടപ്പാടിന്റെ കഠിനവഴികള്‍ താണ്ടി റണ്ണറപ്പ് കിരീടത്തില്‍ മന്യ തിളങ്ങുമ്പോള്‍ അവള്‍ക്ക് പറയാനുള്ളത് വിജയ വഴിയിലേക്കുള്ള തന്റെ കഠിനാധ്വാനത്തിന്റെ കഥ കൂടിയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പിലാണ് സ്വന്തം ജീവിതകഥ മന്യ പറഞ്ഞത്. ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികള്‍ താന്‍ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാന്‍ താന്‍ കിലോമീറ്ററുകളോളം നടന്നു. എന്റെ രക്തവും വിയര്‍പ്പും കണ്ണീരും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യമായി മാറുകയായിരുന്നു.
ഒരു റിക്ഷാ ഡ്രൈവറുടെ മകളായതിനാല്‍ എനിക്ക് കുട്ടിക്കാലത്ത് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. ചെറു പ്രായത്തില്‍ തന്നെ എനിക്ക് ജോലി ചെയ്യേണ്ടി വന്നു. വൈകിട്ട് ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകിയും രാത്രി കോള്‍ സെന്ററില്‍ ജോലി ചെയ്തുമാണ് ഞാന്‍ പഠിക്കാനുള്ള പണം കണ്ടെത്തിയത്. ഞാന്‍ പുസ്തകങ്ങള്‍ക്കായി കൊതിച്ചു, പക്ഷേ ഭാഗ്യം എനിക്ക് അനുകൂലമായിരുന്നില്ല.
അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്.എനിക്കുവേണ്ടി എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. പതിനാലാം വയസ്സില്‍ ഞാന്‍ വീട്ടില്‍ നിന്ന് ഓടിപ്പോയി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള അവസരമായാണ് ഞാന്‍ കാണുന്നത്, അവര്‍ പറ!്ഞു. വലിയ സ്വപ്നങ്ങള്‍ കാണുകയും അതിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കാനും തയ്യാറായാല്‍ നമ്മെ ആര്‍ക്കും തടയാനാവില്ലെന്നും മന്യ കുറിച്ചു.
https://www.facebook.com/Malayalivartha
























