താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തി, ഭയചകിതരായ ആളുകള്‍ വീടുവിട്ട് പുറത്തേയ്ക്കിറങ്ങി ഓടി

മധ്യേഷ്യന്‍ രാജ്യമായ താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു.
ഭയചകിതരായ ആളുകള്‍ വീടുവിട്ട് പുറത്തേയ്ക്കിറങ്ങി ഓടി. വെള്ളിയാഴ്ച രാത്രി 10:34ന് ആണ് ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശ നഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശ്രീനഗറില്‍നിന്നും 450 കിലോമീറ്റര്‍ അകലെ താജിക്കിസ്ഥാനാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
https://www.facebook.com/Malayalivartha
























