'ലുക്കിലല്ല, വര്‍ക്കിലാണ് കാര്യം'...ലോകത്തിലെ ഏറ്റവും വലിയ ശക്തിമാനെ പഞ്ചഗുസ്തിയിൽ മലര്‍ത്തിയടിച്ചത് നുമ്മടെ കൊച്ചിക്കാരൻ രാഹുല്‍ പണിക്കര്‍

രാഹുല്‍ പണിക്കര്‍, ഒരു പക്ഷെ നിങ്ങളില്‍ കുറച്ചു പേര്‍ ഈ പേര് കേട്ടിട്ടുണ്ടാകും. കുറച്ചു പേര്‍ ഇതിന് മുന്‍പ് കേട്ടിട്ടുണ്ടാവില്ല. പക്ഷെ പഞ്ചഗുസ്തിയില്‍ ഇന്ത്യയുടെ അഭിമാന താരമാണ് ഈ കൊച്ചിക്കാരന്‍. നിലവിലെ 70 കിലോഗ്രാം വിഭാഗം ദേശീയ പഞ്ചഗുസ്തി ചാമ്പ്യനാണ് രാഹുല്‍ പണിക്കര്‍.
അടുത്തിടെ തന്റെ കിരീട നേട്ടങ്ങളുടെ പട്ടികയില്‍ ലോകത്തെ ഏറ്റവും ശക്തനായ ബോഡിബില്‍ഡറെ മലര്‍ത്തിയടിച്ച് ഒരു പുത്തന്‍ പൊന്‍തൂവല്‍ കൂടെ രാഹുല്‍ പണിക്കര്‍ ചേര്‍ത്തു,. ലോകത്തിലെ ഏറ്റവും ശക്തനായ പവര്‍ ലിഫ്റ്റര്‍ ആയ ലാരി വീല്‍സിനെ ആം റെസ്‌ലിങ്ങില്‍ അട്ടിമറിച്ച് ലോകമെങ്ങുമുള്ള സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുകയാണ് രാഹുല്‍ പണിക്കര്‍ എന്ന മലയാളി. ദുബായിയില്‍ നടന്ന മത്സരത്തിലാണ് രാഹുല്‍ ലാരി വീല്‍സിനെ തോല്‍പ്പിച്ചത്. ആം റെസ്‌ലിങ്ങില്‍ ഇന്ത്യയുടെ നാഷണല്‍ ചാമ്പ്യന്‍ ആണ് രാഹുല്‍ പണിക്കര്‍.
ലോകത്തെ ഏറ്റവും ശക്തനായ ബോഡി ബില്‍ഡര്‍ എന്ന ഖ്യാതിയുള്ള ലാറി വീല്‍സിനെയാണ് ദുബായില്‍ സംഘടിപ്പിച്ച സൂപ്പര്‍മാച്ചില്‍ രാഹുല്‍ പണിക്കര്‍ പഞ്ചഗുസ്തിയില്‍ തോല്പിച്ചത്.
എളുപ്പമായിരുന്നില്ല രാഹുല്‍ പണിക്കരുടെ വിജയം. ആദ്യ രണ്ട് റൗണ്ടുകളിലും ലാറി വീല്‍സിനായിരുന്നു വിജയം. എന്നാല്‍ പിന്നീടുള്ള 3 റൗണ്ടുകളില്‍ ശക്തമായ മുന്നേറ്റം കാഴ്ചവച്ചാണ് രാഹുല്‍ പണിക്കര്‍ വിജയക്കൊടി പാറിച്ചത്.
മത്സരത്തിന്റെ വീഡിയോ രാഹുല്‍ പണിക്കര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടര മിനുട്ടോളം ദൈർഘ്യമുള്ള ഹൈലൈറ്റ് വിഡിയോയില്‍ ആജാനബാഹുവായ ലാറി വീല്‍സിന് മുന്‍പില്‍ രാഹുല്‍ പണിക്കരെ കണ്ടാല്‍ ചെറിയ ഒരാളായേ നമുക്ക് തോന്നൂ. എന്നാല്‍ മത്സരം തുടങ്ങിയതോടെ രാഹുല്‍ പണിക്കര്‍ വിശ്വരൂപം കാട്ടി. 'ലുക്കിലല്ല, വര്‍ക്കിലാണ് കാര്യം' എന്ന ന്യൂജെന്‍ പഴംചൊല്ല് അന്വര്‍ത്ഥമാക്കും വിധമാണ് രാഹുല്‍ പണിക്കര്‍ വിജയം നേടിയത്
https://www.facebook.com/Malayalivartha
























