ഇന്ത്യയുടെ ചാണക്യനെ തൊടാന്‍ പോലും അനുവദിക്കില്ലെന്ന നിലപാടുമായി ഇന്ത്യ ശക്തമായി രംഗത്ത് .... നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവല്‍ ജയ്‌ഷെ ഹിറ്റ്‌ലിസ്റ്റില്‍; ആക്രമണത്തിന് സ്‌ക്വാഡ്. കഴിഞ്ഞ കുറച്ചുനാളുകയായി ചില തീവ്രവാദികള്‍ കാര്യമായി പ്ലാന്‍ ചെയ്യുന്നു..പക്ഷെ പൂട്ടിക്കെട്ടിച്ച് ഇന്ത്യയും.. അതാണല്ലോ കാണുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ ലക്ഷ്യമിട്ട് പാക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഹിറ്റ്‌ലിസ്റ്റ് തയാറാക്കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ജയ്‌ഷെ ഭീഷണിയെക്കുറിച്ചു വിവരം ലഭിച്ച സാഹചര്യത്തില്‍ അജിത് ഡോവലിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ അന്നേ തീരുമാനിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ബാലാക്കോട്ട് ആക്രമണത്തിനും ശേഷം ഡോവലിനെതിരെ വന്‍ ഭീഷണിയാണ് ഉയര്‍ന്നിരിക്കുന്നത്.
ജമ്മു കശ്മീരില്‍ പ്രമുഖ നേതാക്കളെ ഇന്ത്യന്‍ സൈന്യം വകവരുത്തിയതു ജയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ചിരുന്നു. ഇതിനു പ്രതികാരമായാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചുള്ള ആക്രമണനീക്കത്തിനു പിന്നില്‍ എന്നാണു വിവരം. ഉയര്‍ന്ന നേതാക്കളെ തന്നെ ലക്ഷ്യമാക്കി നാടകീയമായ തിരിച്ചടി നല്‍കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ആക്രമണത്തിനു സമാനമായി ചാവേര്‍ സംഘങ്ങളെ ഇന്ത്യയിലെത്തിക്കാനും ജയ്‌ഷെ മുഹമ്മദ് പദ്ധതിയിട്ടു. പക്ഷെ ഇന്ത്യ ആ പ്ലാനും പൊളിച്ചു. പാക് അധിനിവേശ കശ്മീരിലെ ബാലക്കോട്ടിലെ ഭീകരക്യാംപ് പുനര്‍ജീവിപ്പിച്ച് കൂടുതല്‍ ഭീകരരെ ഇന്ത്യയിലേക്കു കയറ്റാനും ജയ്‌ഷെ ശ്രമിക്കുന്നതായും സൈന്യം സ്ഥിരീകരിച്ചിരുന്നു.
ഇപ്പോഴിതാ കര്‍ഷക സമരങ്ങള്‍ ഒരു വശത്ത് കൊടുംപിരിക്കൊള്ളുമ്പോള്‍ രാജ്യത്തെ ആഭ്യന്തര സാഹചര്യം മുതലെടുത്ത് മറുവശത്ത് ഡോവലിന്റെ ഓഫിസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി, അജിത് ഡോവലിനെ ലക്ഷ്യമിട്ടുള്ള പാക്ക് പദ്ധതി.
അത് വെളിപ്പെടുത്തിയിരിക്കുകയാണ് ജയ്‌ഷെ ഭീകരന്‍. ഇക്കാരണത്താല്‍ അധികസുരക്ഷ ഏര്‍പ്പെടുത്തികഴിഞ്ഞു രാജ്യം. പാക്കിസ്ഥാനില്‍നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡോവലിനെതിരെ സര്‍ദാര്‍ പട്ടേല്‍ ഭവനിലും തലസ്ഥാനത്തെ മറ്റിടങ്ങളിലും ഗൂഡാലോചന നടന്നുവെന്നാണ് ജയ്‌ഷെ ഭീകരന്‍ ഹിദായത്തുള്ള മാലിക്കില്‍നിന്ന് വിവരം കിട്ടിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീടിനും ഓഫിസിനും അധികസുരക്ഷ. പിടിയിലായ ജയ്‌ഷെ മുഹമ്മദ് തീവ്രവാദിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ത്യ നടത്തിയ 2016ലെ മിന്നലാക്രമണത്തിനും 2019ലെ ബാലാക്കോട്ട് ആക്രമണത്തിനും പിന്നാലെയാണ് അജിത് ഡോവലിനെ ഭീകരര്‍ ലക്ഷ്യമിട്ടത്. പാക്കിസ്ഥാനില്‍നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡോവലിനെതിരെ സര്‍ദാര്‍ പട്ടേല്‍ ഭവനിലും തലസ്ഥാനത്തെ മറ്റിടങ്ങളിലും ഗൂഢാലോചന നടന്നുവെന്നാണ് ജയ്‌ഷെ ഭീകരന്‍ ഹിദായത്തുള്ള മാലിക്കില്‍നിന്ന് വിവരം കിട്ടിയത്.
ഫെബ്രുവരി ആറിനാണ് ഇയാള്‍ പിടിയിലായത്. ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും കൈമാറിയിട്ടുണ്ട്. 2019 മെയ് 24ന് ശ്രീനഗറില്‍നിന്ന് വിമാനമാര്‍ഗം ദല്‍ഹിയിലെത്തി ഡോവലിന്റെ ഓഫിസിന്റെയും സുരക്ഷയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി പാകിസ്ഥാനിലേക്ക് കൈമാറിയെന്നാണ് ഷോപ്പിയാന്‍ സ്വദേശിയായ മാലിക്കിന്റെ വെളിപ്പെടുത്തല്‍.
ഇതുകൂടാതെ കഴിഞ്ഞവര്‍ഷം നവംബറില്‍ ജമ്മുകാശ്മീര്‍ ബാങ്കില്‍നിന്ന് 60 ലക്ഷം കൊള്ളിയടിച്ചുവെന്നും ഇതേവര്‍ഷം മെയില്‍ ചാവേര്‍ ആക്രമണത്തിനായി കാര്‍ നല്‍കിയെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























