ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയില്‍ തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്ത്... പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നും കുടുംബ വ്യവസ്ഥയ്ക്ക് എതിരാണെന്നും ആരോപിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് പലയിടങ്ങളിലും പ്രകടനം നടത്തിയത്

ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയില്‍ തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്ത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നും കുടുംബ വ്യവസ്ഥയ്ക്ക് എതിരാണെന്നും ആരോപിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് പലയിടങ്ങളിലും പ്രകടനം നടത്തിയത്.
ഹെദരാബാദില്‍ സംഘടിച്ചെത്തിയവര്‍ വാലന്റൈന്‍ ആശംസ കാര്‍ഡുകള്‍ കത്തിച്ചാണ് പ്രതിഷേധിച്ചത്. ഇന്ത്യന്‍ സംസ്‌കാരം മൂല്യങ്ങളില്‍ ഉറച്ചതാണെന്നും കുടുംബം അതിന്റെ ഭാഗമാണെന്നും സംഘടന പറയുന്നു. വാലന്റൈന്‍ ആഘോഷങ്ങള്‍ നിര്‍ത്തി അമര്‍ വീര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്ന ആവശ്യവും ബജ്‌റംഗ്ദള്‍ ഉന്നയിച്ചിട്ടുണ്ട്.പുല്‍വാമയില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരവായി ഇതിനെ മാറ്റണമെന്നും തെലങ്കാന സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു.
എല്ലാ വര്‍ഷവും ഫെബ്രുവരി 14നാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ വാലന്‍ന്റൈന്‍ ദിനം അല്ലെങ്കില്‍ സെന്റ് വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്‌നേഹിക്കുന്നവരുടെ ദിനമാണ് വാലന്‍ന്റൈന്‍ ദിനം. ലോകമെമ്പാടുമുള്ള ആളുകള്‍ തങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്ക് ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ കുറെ വര്‍ഷമായി ഇന്ത്യയിലും പ്രചാരം ലഭിച്ചുവെങ്കിലും നിരവധി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഇന്ത്യയില്‍ പുരാതന കാലത്ത് സ്‌നേഹത്തിന്റെ നാഥനായ കാമദേവനേയും രതീദേവിയെയും ആരാധിക്കുന്ന ഒരു പാരമ്പര്യം ഉണ്ടായിരുന്നു. ഖജുരാഹോ ഗ്രൂപ്പിന്റെ സ്മരണകളിലെ കൊത്തുപണികളും കാമസൂത്രത്തിന്റെ രചനകളും കൊണ്ട് ശ്രദ്ധേയമായിരുന്നു. ഈ പാരമ്പര്യം മധ്യകാലഘട്ടങ്ങളില്‍ നഷ്ടപ്പെട്ടു.
ഏതായാലും നിലപാടില്‍ തീവ്ര ഹിന്ദു സംഘടനകള്‍ ഉറച്ചുനില്‍ക്കുമോ അതോ വാലന്റൈന്‍സ് ഡേ ആഘോഷക്കാര്‍ അത് കൊണ്ടാടുമോ എന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha
























