ലൈംഗിക അതിക്രമ കേസുകളിൽ പ്രത്രികൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച ജഡ്ജിയുടെ കാലാവധി സർക്കാർ വെട്ടിക്കുറച്ചു

ലൈംഗീക അതിക്രമ കേസുകളിലെ വിവാദവിധികളിലൂടെ ശ്രദ്ധേയയായ മുംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുവിന്റെ നിയമന കാലാവധിയാണ് രണ്ടു വർഷത്തിൽ നിന്ന് ഒരു വർഷത്തിലേക്ക് സർക്കാർ വെട്ടി കുറച്ചത്. അഡീഷനല്‍ ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കണമെന്ന് നേരത്തേ സുപ്രിംകോടതി ശുപാര്‍ശ നല്കിയതായിരുന്നു. എന്നാല്‍ വിവാദ വിധികളുടെ പശ്ചാത്തലത്തില്‍ കൊളിജിയം ശുപാര്‍ശ പിൻവലിക്കുകയുണ്ടായി.
ഈ മാസം പതിമൂന്നിനായിരുന്നു ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി അവസാനിച്ചത്.ഒരു വര്ഷത്തേക്കായിരുന്നു ഇവർക്ക് അഡിഷണല്‍ ജഡ്ജിയായി ഇവര്‍ക്ക് നിയമനം നല്‍കിയ്ത്. എന്നാൽ സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കുന്നതിനു മുൻപ് രണ്ടു വര്‍ഷം അഡീഷനല്‍ ജഡ്ജിയായി നിയമിക്കാറാണ് പതിവ് രീതി. ഇവരുടെ ലൈംഗീക അതിക്രമകേസുകളിൽ പ്രതികൾക്ക് അനുകൂലമായി വിധികൾ പുറപ്പെടുവിച്ചതിനാലാണ് ഇവരുടെ സ്ഥിരം നിയമനം നല്‍കാനുള്ള ശുപാര്‍ശ റദ്ദാക്കാന്‍ കൊളിജിയം തീരുമാനിച്ചത്. പോക്‌സോ കേസുകളിൽ ഒരാഴ്ചക്കിടെ വ്യത്യസ്തങ്ങളായ മൂന്ന് കേസുകളിലാണ് ജസ്റ്റിസ് പ്രതികളെ കുറ്റമുക്തരാക്കിയത്. 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന് ജനുവരി 19ന് പുറപ്പെടുവിച്ച വിധി പിന്നീട് സുപ്രിംകോടത് സ്‌റ്റേ ചെയ്യുകയായിരുന്നു.കൂടാതെ പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ചുകൊണ്ട് പ്രതി പാന്റ്‌സിന്റെ സിപ് തുറക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന വിധിയും ഇവരാണ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha
























