കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ച് മഹാത്മ ഗാന്ധിയുടെ ചെറുമകള്‍; കർഷകരോട് സമധാനപരമായി സമരം തുടരാന്‍ ആവശ്യപ്പെട്ട് താരാ ഗാന്ധി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ച് മഹാത്മ ഗാന്ധിയുടെ ചെറുമകള്‍ താരാ ഗാന്ധി. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപുരില്‍ സമരം നടത്തുന്ന കര്‍ഷകരെയാണ് താരാ ഗാന്ധി സന്ദര്‍ശിച്ചത്.
നാഷണല്‍ ഗാന്ധി മ്യൂസിയത്തിന്റെ ചെയര്‍പേഴ്സണ്‍ കൂടിയായ ഈ 84കാരി സമധാനപരമായി സമരം തുടരാന്‍ കര്‍ഷകരോട് നിര്‍ദേശിക്കുകയും കാര്‍ഷിക സമൂഹത്തെ പരിപാലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെയും ഭാഗമായല്ല തങ്ങള്‍ ഇവിടെ എത്തിയതെന്നും ജീവിതകാലം മുഴുവന്‍ തങ്ങളുടെ വിശപ്പകറ്റിയ കര്‍ഷകര്‍ക്കു വേണ്ടിയാണ് വന്നതെന്നും താരാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഗാന്ധി സ്മാരക് നിധി ചെയര്മാന് രാമചന്ദ്ര റാഹി, ഓള് ഇന്ത്യ സര്‍വ് സേവ സംഘ മാനേജിംഗ് ട്രസ്റ്റി അശോക് ശരണ്‍, ഗാന്ധി സ്മാരക് നിധി ഡയറക്ടര്‍ സഞ്ജയ് സിന്‍ഹ, നാഷണല്‍ ഗാന്ധി മ്യൂസിയം ഡയറക്ടര്‍ എ. അണ്ണാമലൈ എന്നിവരും താരാ ഗന്ധിയോടൊപ്പം കര്‍ഷകരെ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha
























