Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

കോവിഡ് വ്യാപനം.... തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി.... ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശ ലംഘനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം

01 MARCH 2021 10:29 AM IST
മലയാളി വാര്‍ത്ത

കോവിഡ് സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഓഫിസുകള്‍, കടകള്‍, വ്യവസായ -വാണിജ്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.

ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശ ലംഘനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം തുടരും.

 


പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കഴിഞ്ഞദിവസം അന്താരാഷ്ട്ര യാത്ര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം ഡി.ജി.സി.എ നീട്ടിയിരുന്നു. പ്രത്യേക സര്‍വിസുകള്‍ക്ക് മാത്രമാണ് അനുമതി. കാര്‍ഗോ സര്‍വിസുകളും തുടരും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോവിഡ് ബാധിതരുടെ എണ്ണം ഉയരുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

 


ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. പോളിങ് ഉദ്യോഗസ്ഥരെ മുന്‍നിര പോരാളികളായി കണക്കാക്കി വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിരുന്നു.

24മണിക്കൂറിനിടെ 486 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ചുമരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് 8.51ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8.34ലക്ഷം പേര്‍ രോഗമുക്തി നേടി. 12,000 മരണവും റിപ്പോര്‍ട്ട് ചെയ്തു.


അതേസമയം കേരളത്തില്‍ രണ്ടാം ഘട്ട വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കും.  60 വയസ് കഴിഞ്ഞവര്‍ക്കും 45 വയസ് കഴിഞ്ഞ രോഗമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. പ്രായം മാത്രമല്ല,

 

കോവിഡ് വൈറസ് ബാധയെ കൂടുതല്‍ അപകടകാരിയാക്കുന്ന 20 ഗുരുതര രോഗങ്ങള്‍ കൂടി പരിഗണിച്ചാണ് രണ്ടാം ഘട്ട വാക്‌സീന്‍ കുത്തിവയ്പിലേക്കു രാജ്യം കടക്കുന്നത്. ഈ രോഗങ്ങളുള്ളവരില്‍, 45 വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രമാണു കുത്തിവയ്പ്. പ്രായം വ്യക്തമാക്കുന്ന രേഖയ്‌ക്കൊപ്പം രോഗം സംബന്ധിച്ചു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വാക്‌സീന്‍ മുന്‍ഗണനയ്ക്കായി പരിഗണിക്കുന്ന രോഗാവസ്ഥകള്‍ ഇവയാണ്.

 



ഹൃദ്രോഗമുണ്ടായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചികിത്സ തേടിയവര്‍.

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും പേസ്‌മേക്കര്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നവരും.

ഹൃദയത്തിന്റെ അറകളിലെ പ്രവര്‍ത്തനത്തില്‍ തകരാറുള്ളവര്‍, ഹൃദയ വാല്‍വിനു പ്രശ്‌നമുള്ളവര്‍.

ജന്മനാ ഹൃദ്രോഗികളായവരും ശ്വാസകോശ അസുഖങ്ങളുള്ളവരും.

ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍

നെഞ്ചുവേദന, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്കു ചികിത്സ തേടുന്നവര്‍.

പക്ഷാഘാതമുണ്ടാകുകയും തുടര്‍ചികിത്സ തേടുകയും ചെയ്യുന്നവര്‍.

ശ്വാസകോശ ധമനികള്‍ക്കുണ്ടാകുന്ന രക്താതിസമ്മര്‍ദത്തിനു ചികിത്സ തേടുന്നവര്‍(പള്‍മനറി ആര്‍ട്ടറി ഹൈപ്പര്‍ടെന്‍ഷന്‍)

പത്തോ അതിലധികമോ വര്‍ഷമായി പ്രമേഹമുള്ളവരും അനുബന്ധ പ്രശ്‌നങ്ങള്‍ക്കു ചികിത്സ തേടുന്നവരും.

കരള്‍, വൃക്ക, മൂലകോശം എന്നിവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവരോ അതിനു തയാറായി ഇരിക്കുന്നവരോ.

ഗുരുതര വൃക്ക രോഗികളും ഡയലാസിസിനു വിധേയരാകുന്നവരും.

ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവരും പ്രതിരോധശേഷിയെ മന്ദീഭവിക്കുന്ന (ഇമ്യൂണോ സപ്രെഷന്‍) മരുന്നുപയോഗിക്കുന്നവരും.

ഗുരുതര കരള്‍ രോഗമുള്ളവര്‍.

ഗുരുതര ശ്വാസകോശ രോഗത്തിനു ചികിത്സ തേടിയിട്ടുള്ളവര്‍.

രക്താര്‍ബുദം അടക്കം എല്ലാത്തരം കാന്‍സറിനും ചികിത്സ തേടുന്നവര്‍.

അരിവാള്‍ രോഗം, തലാസിമിയ രോഗം, മജ്ജയിലെ തകരാറുമായി ബന്ധപ്പെട്ട രോഗം എന്നിവയുള്ളവര്‍.

 



എച്ച്‌ഐവി ബാധിതര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മസ്‌കുലര്‍ ഡിസ്‌ട്രോഫി, ശ്വസനവ്യവസ്ഥയെ ബാധിക്കുംവിധം ആസിഡ് ആക്രമണത്തിന് ഇരയായവര്‍, അന്ധത, കേള്‍വി പ്രശ്‌നം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്‌നങ്ങള്‍ തുടങ്ങിയവ ബാധിച്ചവരില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കു വാക്‌സീനെടുക്കാന്‍ അര്‍ഹതയുണ്ട്.

അതേസമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ (ജെ ആന്‍ഡ് ജെ) ഒറ്റ ഡോസ് മാത്രമുള്ള കോവിഡ് വാക്‌സീന് യുഎസില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയായി.

 

ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ കമ്ബനി ജെ ആന്‍ഡ് ജെയുമായി നടത്തുന്ന ചര്‍ച്ചകള്‍ വിജയിച്ചാല്‍ ഇന്ത്യയിലും ലഭ്യമായേക്കും.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു  (11 minutes ago)

അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥന് ദാരുണാന്ത്യം... പ്രതി പിടിയിൽ  (29 minutes ago)

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ..  (56 minutes ago)

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വൻ ലാഭം, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ  (1 hour ago)

19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം  (1 hour ago)

അതിശൈത്യത്തിൽ രാജ്യ തലസ്ഥാനം  (1 hour ago)

ശബരിമലയിൽ തീർത്ഥാടകർക്ക് 19ന് രാത്രി നട അടയ്ക്കുന്നതുവരെ ദർശനം നടത്താം..  (2 hours ago)

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..  (2 hours ago)

കാറും ബസും കൂട്ടിയിടിച്ച് അപകടം  (2 hours ago)

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ അപ്രതീക്ഷിത മരണം  (3 hours ago)

ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ  (3 hours ago)

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍  (11 hours ago)

സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ 15 ദിവസത്തേക്ക് നീട്ടി  (11 hours ago)

Malayali Vartha Recommends