Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി...


പരിഭാഷ തുടങ്ങി മുപ്പതാം സെക്കന്റില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത ഇടപെടല്‍..സന്ദീപ് വാചസ്പതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം..


ഷിംജിത മുസ്തഫയ്‌ക്കെതിരെ വീണ്ടും പരാതി..വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയത്.. തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്തു..


മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നിൽ എൻ എസ് എസിന്റെ സമ്മർദ്ദമെന്ന് സംശയം..ഇനി ജാമ്യത്തിൽ ഇറങ്ങാൻ പോകുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്...?


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി...മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ തന്നെ മത്സരിക്കും

05 MARCH 2021 05:39 PM IST
മലയാളി വാര്‍ത്ത

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഇതോടെ തൃണമൂല്‍ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ തന്നെ മത്സരിക്കുമെന്നകാര്യത്തില്‍ ഉറപ്പായി. നന്ദിഗ്രാമടക്കം 291 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സഖ്യകക്ഷികള്‍ക്കായി മൂന്ന് സീറ്റുകള്‍ വിട്ടുകൊടുത്തതായും മമത അറിയിച്ചു.

ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ 50 പേര്‍ സ്ത്രീകളാണെന്നുള്ളത് മമതയുടെ തന്ത്രം വെളിവാക്കുന്നതാണ്. അതുപോലെ തന്നെ 45 മുസ്ലിം സ്ഥാനാര്‍ഥികളുണ്ട്. 79 പട്ടികജാതി 17 പട്ടികവര്‍ഗ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയാണ് പട്ടിക.

അതുപോലെതന്നെ തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയും വീണ്ടും അധികാരത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വെല്ലുവിളി മുഴക്കിയിരുന്നു. ബിജെപി ബംഗാളില്‍ അധികാരം നേടുകയാണെങ്കില്‍ ഈ ജോലി ഉപേക്ഷിച്ച് വ്യത്യസ്തമായ മറ്റെന്തെങ്കിലും മേഖലയിലേക്ക് പോകുമെന്നുമാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്.

'ബംഗാളില്‍ ബിജെപി നൂറ് സീറ്റിന് മുകളില്‍ വിജയിക്കുകയാണെങ്കില്‍ ഞാന്‍ ജോലി നിര്‍ത്തും. ഐ.പി.എ.സി എന്ന തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന സ്ഥാപനം വിടും. വ്യത്യസ്തമായ മറ്റെന്തെങ്കിലും ജോലി ചെയ്യും.് മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കെന്നെ കാണാനില്ല' പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ താന്‍ പരാജയപ്പെട്ടിട്ടുണ്ട്. അവിടെ ഞങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. പക്ഷേ ബംഗാളില്‍ എനിക്ക് ഒഴിവ്കഴിവ് പറയാനാവില്ല. മമത തനിക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ബംഗാള്‍ നഷ്ടപ്പെടുകയാണെങ്കില്‍. താന്‍ ഈ ജോലിക്ക് യോഗ്യനല്ലെന്ന് സമ്മതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃണമൂലില്‍ ചില ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ആ വിടവുകള്‍ നികത്താന്‍ ബിജെപി വളരെ സഹായകരമായെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. പണവും പദവികളും ടിക്കറ്റും നല്‍കി ബിജെപി ചില നേതാക്കളെ വശത്താക്കുന്നുണ്ട്. അതില്‍ അതിശയപ്പെടാനില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു ആവേശം സൃഷ്ടിക്കാനാണ് 200 സീറ്റുകള്‍ നേടുമെന്നെല്ലാം അമിത് ഷാ പറയുന്നത്. അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ്  തിരഞ്ഞെടുപ്പ് നടക്കുക. മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുര്‍ മണ്ഡലത്തില്‍ ഇത്തവണ മുതിര്‍ന്ന തൃണമൂല്‍ നേതാവും മന്ത്രിയുമായ സോവന്‍ദേബ് ചട്ടോപാധ്യായയാണ് സ്ഥാനാര്‍ഥി.

നിലവിലുള്ള 24 ഓളം എംഎല്‍എമാര്‍ക്ക് സീറ്റില്ല. പ്രായവും മറ്റു കാരണങ്ങളും പരിഗണിച്ചാണ് ഇവരെ ഒഴിവാക്കിയതെന്ന് മമത പറഞ്ഞു. ക്രിക്കറ്റ് താരം മനോജ് തിവാരി ഷിബ്പുരില്‍ മത്സരിക്കും. തൃണമൂലിന്റെ സിറ്റിങ് സീറ്റാണിത്.

 

 

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി  (6 minutes ago)

30-ാം സെക്കന്‍ഡില്‍ ഇടപെട്ട് മോദി;  (30 minutes ago)

തന്റെ മുഖം അനാവശ്യമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു: ഷിംജിത ബസില്‍ വച്ച് ചിത്രീകരിച്ച വിഡിയോയില്‍ മുഖം പതിഞ്ഞ സ്ത്രീ പരാതിയുമായി രംഗത്ത്  (34 minutes ago)

മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും  (42 minutes ago)

മറ്റൊരാളുടെ മുഖവും സമൂഹത്തിന് ഇട്ടുകൊടുത്തു  (44 minutes ago)

SABARIMALA സുകുമാരൻ നായർക്ക് അഭിമാനിക്കാം  (51 minutes ago)

ക്രിസ്മസ് പുതുവത്സര ബംപര്‍ ഭാഗ്യശാലി ആര്?  (1 hour ago)

പാകിസ്ഥാനിലെ വിവാഹവീട്ടില്‍ ചാവേര്‍ ആക്രമണം; ഏഴുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്  (1 hour ago)

മേയറിന്റെ ഉടുതുണി എവിടേടെ VVR-ന് ഇല്ലാത്ത ദെണ്ണം ശിവൻകുട്ടിക്ക്..! 30-ാം സെക്കന്‍ഡില്‍ ഇടപെട്ട് മോദി ഇങ്ങേരിത് എന്ത് മനുഷ്യനെന്ന്‌  (1 hour ago)

അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകും...  (3 hours ago)

പന്തളത്ത് ഭക്തിനിർഭര വരവേൽപ്പ്....  (3 hours ago)

മലയാളി ഊബർ ഡ്രൈവറെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ കോടതി 28ന് വിധിപറയും.... രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ അപേക്ഷ നൽകി എസ്.ഐ.ടി  (4 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?  (4 hours ago)

Malayali Vartha Recommends