Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് താഴിടുന്നു... 2026ല്‍ കേരളത്തില്‍ ബംഗാള്‍ മോഡല്‍ ഇടത് കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് ഓഫീസുകള്‍ താഴിടുന്നു

06 MARCH 2021 08:53 AM IST
മലയാളി വാര്‍ത്ത

തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി മമത സ്വീകരിച്ചിരിക്കുന്നു. മമത നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു.

291മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ 50 പേർ സ്ത്രീകളാണ്. നന്ദിഗ്രാമിലെ തൃണമൂൽ എം എൽ എ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് അനുയായികൾക്കൊപ്പം ബി ജെ പിയിൽ ചേർന്നത്.തുടർന്ന് അദ് ദേഹം മമതയെ നന്ദിഗ്രാമിൽ മത്സരിക്കുവാൻ വെല്ലുവിളിക്കുകയായിരുന്നു'- ഈ വെല്ലുവിളി മമത ഏറ്റെടുത്തതോടെ ഒരു കടുത്ത മത്സരത്തിനാകും ബംഗാൾ സാക്ഷ്യം വഹിക്കാൻ പോകുന്നത് -

 

 

ബംഗാളിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കൽ കൂടി രാഷ്ട്രീയ പോരാട്ടം സങ്കീർണമായിരിക്കുന്നു. മൂന്നാം വട്ടം ഭരണം നിലനിർത്താൻ തുണമൂൽ - ഭരണം പിടിക്കാൻ ബിജെപി- അവശേഷിക്കുന്ന ഇടം വീണ്ടെടുക്കാൻ കോൺഗ്രസിൻ്റെ വാലും പിടിച്ച് ഇടതുപാർട്ടികൾ - ഇതാണ് ബംഗാൾ ചിത്രം.

നന്ദിഗ്രാം കർഷക പ്രക്ഷോഭത്തിലൂടെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച തൃണമൂൽ കോൺഗ്രസ് _ അതിനു ശേഷം അരങ്ങേറുന്ന പൊടി പാറുന്ന രാഷ്ട്രീയ പോരാട്ടമാണ് ഇക്കുറി ബംഗാൾ കാണാൻ പോകുന്നത്. വരാൻ പോകുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് ബി ജെ പി ശക്തി തെളിയിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ബംഗാളിലും അസമിലുമാണ്. 2014 മുതൽ ബി ജെ പി മോഹിക്കുന്നതും അതാണ്.

 

 

ഹൈന്ദവ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് വേരോട്ടമുള്ള മണ്ണല്ല ബംഗാൾ. വ്യത്യസ്തമായ രാഷ്ട്രീയ ധാരയിൽ കൂടി പോകുന്ന സംസ്ഥാനമാണ് ബംഗാൾ- കോൺഗ്രസും ഇടത്, ശക്തികളും പടിയിറങ്ങിക്കൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ് ബംഗാൾ-1972 മുതൽ 1977 വരെ ബംഗാൾ ഭരിച്ചത് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന സിദ്ധാർത്ഥശങ്കർ റേ ആയിരുന്നു'- ഇടതുപാർട്ടികൾ കോൺഗ്രസിനെ കടപുഴക്കി 1977 മുതൽ 2011 വരെ ബംഗാളിൻ്റെ അധികാരവും കൈയ്യാളി. 2007-ൽ ആരംഭിച്ച നന്ദിഗ്രാം കർഷക പ്രക്ഷോഭത്തിൽ ഇടത് പാർട്ടികൾക്ക് കാലിടറി.

2011-ൽ ഇടത് പക്ഷം ബംഗാളിൽ നിഷ്പ്രഭമായി.തുടർന്ന് കോൺഗ്രസും ഇടതുപക്ഷവും ദുർബലമായി കൊണ്ടിരുന്നു. ആ സമയം ബി ജെ പി വിത്തുകൾ പാകി തുടങ്ങിയിരുന്നു. അമിത് ഷായുടെ നേതൃത്യത്തിൽ അടിത്തട്ട് ഉഴുത് മറിച്ച് മണ്ണിനെ ഫലഭൂയിഷ്ഠമാക്കി' - 2019-ലെ തിരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റിലേക്ക് എത്തി. ആരോപണ പ്രത്യാരോപണങ്ങളും കേന്ദ്ര സംസ്ഥാന യുദ്ധങ്ങളും കൊണ്ട് പിരിമുറുക്കി കളം കടുപ്പിച്ചു.

 

ഇതിനിടയിൽ കോൺഗ്രസും ഇടതുപാർട്ടികളും കൈകോർത്തു.ബംഗാളിൽ ബിജെപിയുടെ യുദ്ധത്തിൽ കോൺഗ്രസ് മുക്ത ഭാരതം പോലെ തന്നെ ഇടത് മുക്ത ഭാരതവും നിലവിൽ വരും. ത്രിപുരയിൽ നേടിയ ഭരണത്തിൻ്റെ തുടക്കമാണ് ബംഗാളിൽ നടക്കാൻ പോകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് ' -

ബംഗാളിലൂടെ കേരളമെന്ന മുദ്രാവാക്യം ഉയർത്താനുളള സാധ്യതയാണ് തേടുന്നത്. മോദി സർക്കാരിനോടും ബി ജെ പി യോടും നിരന്തരം ഏറ്റുമുട്ടി എന്നും പ്രതിപക്ഷമായി നിലയുറപ്പിക്കുന്ന മമതയെ വീഴ്ത്തുക എന്നതാണ് ബി ജെ പിയുടെ ലക്ഷ്യം.ബി ജെ പിയെ നേരിടാൻ മമത നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ചൂടേറ്റുന്നത്.പത്ത് വർഷത്തെ മമതയുടെ ഭരണമാണ് ബംഗാളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം മമതയുടെ ഭരണത്തോട് ബംഗാളിന് മമതയുണ്ടെന്ന് പാർട്ടി പോലും അവകാശപ്പെടുന്നില്ല.

 

ഭരണ കർത്താവ് എന്നതിലുപരി ഒരു പോരാളി ആയി മാറുകയായിരുന്നു മമത. ഇക്കുറി മുൻ തിരഞ്ഞെടുപ്പിൽ നേരിട്ടതിനെക്കാൾ കടുത്ത മത്സരമാണ് മമത നേരിടാൻ പോകുന്നത്.

2015-ൽ ബീഹാറിൽ ബദ്ധവൈരികളായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കൈകോർത്ത് മഹാ സഖ്യമുണ്ടാക്കിയത് ബി ജെ പി എന്ന പൊതുശത്രുവിനെ നേരിടാനായിരുന്നു. അതിന് സമാനമാണ് ഇപ്പോൾ ബംഗാളിൽ കോൺഗ്രസും ഇടതുപാർട്ടികളുമായിട്ടുള്ള സഖ്യം - നിലനിൽപിന് വേണ്ടിയുള്ള ഒത്തു ചേരലാണ് അത്.

 

 

2026-ൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നതും ഇത് തന്നെ ആയിരിക്കും.2014- ന് ശേഷം ദുർബലമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന് പുതിയ ചങ്ങാത്തം എത്രമാത്രം ഗുണമായി മാറും എന്ന് കാത്തിരുന്ന് കാണാം - ഇപ്പോൾ തന്നെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടു മായുള്ള ബാന്ധവത്തെച്ചൊല്ലി തർക്കം തലയുർത്തിയിട്ടുണ്ട്. ബംഗാളിൽ പ്രവചനം ഇപ്പോൾ അസാദ്ധ്യമാണ്. ഫലം വന്നു കഴിഞ്ഞാലും അവിടെ പല കരുനീക്കങ്ങളും പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (24 minutes ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (33 minutes ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (49 minutes ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (56 minutes ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (1 hour ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (1 hour ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (1 hour ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (1 hour ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (2 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (2 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (2 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (3 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (5 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (5 hours ago)

Malayali Vartha Recommends