Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് അതായത് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍ തബ്ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനങ്ങള്‍, പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവ ചെയ്യാനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു

06 MARCH 2021 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന് നടക്കും... രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ദൗത്യം

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്

ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഭാര്യയെ നടുറോഡില്‍ വെടിവെച്ചു കൊന്നു

ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ കൊല്ലൂർ മൂകാംബികയ്ക്ക് മുന്നിൽ അവതരിപ്പിച്ച ഉദയാസ്തമയ സംഗീതാർച്ചനയിൽ പങ്കെടുത്ത് മകൻ വിജയ് യേശുദാസ്

സങ്കടക്കാഴ്ചയായി.... പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

രാജ്യത്ത് കൊറോണ വൈറസ് വ്യപിച്ച ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമ്മേളനത്തിന് എത്തിയ വിദേശപൗരന്മാര്‍ കൊറോണ വാഹകരാകുകയും, അതുവഴി രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈറസ് വ്യാപിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല തബ്ലീഗ് പ്രവര്‍ത്തകര്‍ , വിദേശ മിഷനറികള്‍ എന്നിവര്‍ രാജ്യത്തിനകത്ത് ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ അന്ന് മനസില്‍ കണ്ട പല കാര്യങ്ങള്‍ക്കും വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

അതായത് 

"

ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകള്‍, വിദേശ സര്‍ക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്.

ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് എത്രപ്രാവശ്യം ഇന്ത്യയില്‍ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവന്‍കാല വിസ നല്‍കും. എന്നാല്‍, മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനും വരുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസില്‍നിന്നോ വിദേശത്തുള്ള ഇന്ത്യന്‍ എംബസികളില്‍ നിന്നോ പ്രത്യേകാനുമതി വാങ്ങണം. മറ്റാവശ്യങ്ങള്‍ക്കാണ് വരുന്നതെങ്കില്‍ പ്രത്യേകാനുമതി ആവശ്യമില്ല. ഒ.സി.ഐ. കാര്‍ഡുടമകള്‍ ഇന്ത്യയില്‍ ഫോറിനേഴ്സ് രജിസ്ട്രേഷന്‍ ഓഫീസിലോ മേഖലാ ഓഫീസുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി.

രജിസ്ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും താമസിക്കാം. എന്നാല്‍, ജോലിയും സ്ഥിരംതാമസവും മാറുമ്പോള്‍ അക്കാര്യം അറിയിക്കണം. ആഭ്യന്തര വിമാന ടിക്കറ്റുകള്‍, ദേശീയോദ്യാനങ്ങള്‍,സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകള്‍ എന്നിവയ്ക്ക് ഇന്ത്യക്കാരില്‍നിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാര്‍ഡുകാരില്‍നിന്ന് ഈടാക്കാവൂ.

അവര്‍ക്ക് ഇന്ത്യയില്‍ വസ്തുക്കള്‍ വാങ്ങാനും വിവിധ ജോലികള്‍ ചെയ്യാനുമുള്ള അവകാശം തുടരും. കഴിഞ്ഞകൊല്ലം കോവിഡ് അടച്ചിടല്‍ തുടങ്ങിയസമയത്ത് ഡല്‍ഹിയിലെ തബ്ലീഗ് ആസ്ഥാനത്തുനിന്ന് വിസാചട്ടം ലംഘിച്ചതിന് 233 വിദേശ തബ്ലീഗ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു.

ഏതായാലും ഒരിടയ്ക്ക് വലിയ വിവാദമായ വിഷയത്തില്‍ ഇടപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.അതും വ്യക്തമായ നിര്‍ദേശങ്ങളോടെ. ഇനി നിര്‍ദേശങ്ങള്‍ നടപ്പായില്ലെങ്കില്‍ ദുരുദ്ദേശത്തോടെ രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിക്കാമെന്ന് കരുതിയാല്‍ അവര്‍ അഴിക്കുള്ളിലാകും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് ഇന്ന്...  (3 minutes ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (8 minutes ago)

ഇന്ന് പ്രാദേശിക അവധി....  (28 minutes ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (36 minutes ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (57 minutes ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (1 hour ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (1 hour ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (8 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (8 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (9 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (9 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (10 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (10 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (10 hours ago)

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി, മോഹന്‍ലാല്‍ ഒരുമിച്ചെത്തുന്ന ചിത്രം പാട്രിയറ്റ് ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തും  (10 hours ago)

Malayali Vartha Recommends