Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്... പ്രതിപക്ഷം എതിര്‍ക്കുന്ന ഉപാധിതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് നരേന്ദ്രസിങ് തോമര്‍...

07 MARCH 2021 03:21 PM IST
മലയാളി വാര്‍ത്ത

കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കാത്ത പ്രതിപക്ഷത്തെ വീണ്ടും വിമര്‍ശിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും സര്‍ക്കാരും കര്‍ഷകരുടെ ക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

'കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്, എന്നാല്‍ ആരും നിയമങ്ങളില്‍ ന്യൂനതയുണ്ടെന്ന് പറയില്ല. കര്‍ഷകരുമായുളള ചര്‍ച്ചയ്ക്കിടയില്‍ നിയമങ്ങള്‍ ഭേദഗതി വരുത്തുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു.

എന്നാല്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നതിന്റെ അര്‍ഥം നിയമങ്ങളില്‍ ന്യൂനതയുണ്ട് എന്നല്ല. ഇത്തരം നിര്‍ദേശങ്ങളുമായി മുന്നോട്ടു പോയത് സമരത്തിന്റെ മുഖം കര്‍ഷകരായതിനാലാണ് എന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയവത്കരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റിലും കേന്ദ്രത്തിന്റെ കാഴ്ചപ്പാട് താന്‍ പ്രസ്താവിച്ചിരുന്നു.

മണിക്കൂറുകളോളം ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളുടെ ഭിന്നതകളെ ഞങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇപ്പോഴും കാര്‍ഷക സമരത്തെ കുറിച്ചാണ് സംസാരിക്കുന്നത്. കാര്‍ഷിക നിയമങ്ങളെ കുറിച്ചല്ലെന്നും.' തോമര്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുമ്പോഴും പ്രതിപക്ഷം അവര്‍ എതിര്‍ക്കുന്ന ഉപാധിതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ സ്വന്തം രാഷ്ട്രീയവുമായി മുന്നോട്ടു പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.

 

എന്നാല്‍ കര്‍ഷകരുടെ താല്പര്യത്തെയും രാജ്യത്തിന്റെ സമ്പദ്ഘടനയെയും മുന്‍നിര്‍ത്തി വേണമത് ചെയ്യാനെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലായ്‌പ്പോഴും ഒരു മാറ്റം കൊണ്ടു വന്നാല്‍ അത് നടപ്പാക്കാന്‍ പ്രയാസം നേരിടും.

 

 

ചിലര്‍ പരിഹസിക്കും, മറ്റുചിലര്‍ പ്രതിഷേധിക്കും. എന്നാല്‍ അതിന് പിന്നിലെ നയവും ഉദ്ദേശ്യവും ശരിയാണെങ്കില്‍ പതിയെ ജനങ്ങള്‍ അത് അംഗീകരിക്കും എന്നും തോമര്‍ കൂട്ടിച്ചേര്‍ത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (1 hour ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (2 hours ago)

വയോധികന് ദാരുണാന്ത്യം...  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (3 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (3 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (3 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (4 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (4 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (4 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (4 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (5 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (5 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (5 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (6 hours ago)

Malayali Vartha Recommends