Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

അമിത്ഷായില്‍ നിന്ന് അദ്രി മൂഷിക പ്രസവ ന്യായം കേട്ട് കണ്ണും തള്ളിയിരുന്നുപോയ പാവം ബിജെപിക്കാരോട് സഹതാപിക്കുകയേ വഴിയുള്ളൂ; നേരിട്ടും ചാനലുകളിലുമൊക്കെ അമിത്ഷായുടെ പ്രസംഗം ശ്രവിച്ചവര്‍ക്ക് വല്ലാത്ത അക്കിടിയാണ് പറ്റിയത്; നാടൊട്ടുക്കു നടന്ന് സുരേന്ദ്രനും മുരളീധരനും പറഞ്ഞ അതേകാര്യങ്ങള്‍ ഹിന്ദിയിലാക്കി അമിത്ഷായെക്കൊണ്ടു പറയിപ്പിച്ചു; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്

08 MARCH 2021 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് രംഗത്ത്. കോമഡി സ്കിറ്റുകള്‍ക്ക് സ്ക്രിപ്റ്റെഴുതുന്നവരുടെ പണി കളയരുത് എന്ന അഭ്യർത്ഥന നടത്തിയിരിക്കുകയാണ് അദ്ദേഹം. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തെ പരിഹസിക്കുകയായിരുന്നു തോമസ് ഐസക്.

കേരളത്തില്‍ നടന്ന പല അഴിമതികളുടെയും വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് അമിത് ഷായുടെ നാവില്‍ നിന്ന് കേട്ടപ്പോള്‍, ഉദയനാണ് താരം സിനിമയിലെ സലിംകുമാറിനെപ്പോലെ ബിജെപി അണികള്‍ കസേരയില്‍ ഇളകിയിരുന്നു കാണുമെന്ന് തോമസ് ഐസക് പരിഹസിക്കുകയുണ്ടായി .

അഴിമതിയുടെ വിവരങ്ങളൊക്കെ കൈയിലുണ്ട്, പക്ഷേ, അതു പുറത്തുവിട്ട് ആശയക്കുഴപ്പമുണ്ടാക്കില്ല പോലുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിക്കരണം . തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക്

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :

അമിത്ഷായില്‍ നിന്ന് അദ്രി മൂഷിക പ്രസവ ന്യായം കേട്ട് കണ്ണും തള്ളിയിരുന്നുപോയ പാവം ബിജെപിക്കാരോട് സഹതാപിക്കുകയേ വഴിയുള്ളൂ. നിങ്ങളുടെ നേതാക്കള്‍ നിങ്ങള്‍ക്ക് അത്ര വിലയേ കല്‍പ്പിച്ചിട്ടുള്ളൂ എന്നു കരുതി സമാധാനിക്കുക. കാര്യം, മല എലിയെ പ്രസവിച്ചതുപോലെയെന്ന് മലയാളത്തില്‍ പറയുന്ന ഏര്‍പ്പാടാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിയ്ക്കു നിരക്കുന്ന രീതിയില്‍, സംസ്കൃതത്തില്‍ പറഞ്ഞെന്നേയുള്ളൂ.

കേരളത്തില്‍ നടന്ന പല അഴിമതികളുടെയും വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് അമിത് ഷായുടെ നാവില്‍ നിന്ന് കേട്ടപ്പോള്‍, ഉദയനാണ് താരം സിനിമയിലെ സലിംകുമാറിനെപ്പോലെ ബിജെപി അണികള്‍ കസേരയില്‍ ഇളകിയിരുന്നു കാണും. സിപിഐഎം നേതാക്കള്‍ക്കെതിരെ അന്വേഷണം, അറസ്റ്റ്, കോടതി, ജയില്‍ തുടങ്ങി എന്തെല്ലാം കിനാവുകള്‍ അവരുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടായിരിക്കണം.

പറയുന്നത് ചില്ലറക്കാരനല്ലല്ലോ. കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. പോരെങ്കില്‍ അമിത്ഷായാണ്. കാക്കത്തൊള്ളായിരം അന്വേഷണ ഏജന്‍സികളുടെ അധിപനാണ്. കേരളത്തിലെ സിപിഐഎമ്മിന്റെ ആപ്പീസു പൂട്ടി, താക്കോല്‍ ഷാ ജി കൊണ്ടുപോകും എന്നുറപ്പിച്ചിരിക്കുമ്പോള്‍ അതാ വരുന്നു അടുത്ത ഡയലോഗ്.

അതെല്ലാം ഉന്നയിച്ച്‌ മുഖ്യമന്ത്രിയെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാക്കുന്നില്ലത്രേ. പാവം ബിജെപിക്കാര്‍. ഒറ്റ നിമിഷം കൊണ്ട് അമിത് ഷാ അവരുടെ മുന്നില്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ അപ്പുക്കുട്ടനായി. "നശിപ്പിച്ചു" എന്ന് മുകേഷിനെപ്പോലെ അവരും പല്ലു ഞെരിച്ചു. കാശും മുടക്കി ഈ പൊരിവെയിലു കൊണ്ടത് ഇതു കേള്‍ക്കാന്‍ വേണ്ടിയായിരുന്നോ എന്നു ചിന്തിക്കുന്ന ആര്‍ക്കും അരിശം വരും. സ്വാഭാവികം.

നേരിട്ടും ചാനലുകളിലുമൊക്കെ അമിത്ഷായുടെ പ്രസംഗം ശ്രവിച്ചവര്‍ക്ക് വല്ലാത്ത അക്കിടിയാണ് പറ്റിയത്. നാടൊട്ടുക്കു നടന്ന് സുരേന്ദ്രനും മുരളീധരനും പറഞ്ഞ അതേകാര്യങ്ങള്‍ ഹിന്ദിയിലാക്കി അമിത്ഷായെക്കൊണ്ടു പറയിപ്പിച്ചു.

എന്നിട്ട് മുരളീധരന്‍ അതു മലയാളത്തിലാക്കി വീണ്ടും ബിജെപിക്കാരെ കേള്‍പ്പിച്ചു. ഡബ്ബു ചെയ്ത സിനിമ റിവേഴ്സ് ഡബ്ബു ചെയ്ത് അതേ കാണികളെത്തന്നെ വീണ്ടും കാണിക്കുക എന്നു പറഞ്ഞാല്‍. ഇത്രയ്ക്കൊക്കെ സഹിക്കാന്‍ എന്തു മഹാപാപമാണ് ബിജെപി അണികള്‍ ചെയ്തത്? അവരും മനുഷ്യരല്ലേ. ബിജെപിക്കാരാണെന്നുവെച്ച്‌ അവരോട് എന്തും ചെയ്യാമോ?

നാന്‍ നിനച്ചാല്‍ പുലിയെ പിടിക്കിറേന്‍, ആനാല്‍ ഉശിരു പോനാലും നിനയ്ക്കമാട്ടേന്‍ എന്നൊരു ഗീര്‍വാണമുണ്ട്. വിചാരിച്ചാല്‍ പുലിയെ പിടിക്കും, പക്ഷേ, ഉയിരു പോയാലും വിചാരിക്കില്ലെന്നാണ് വീരവാദം. അതാണ് അമിത് ഷായും പറുന്നത്.

അഴിമതിയുടെ വിവരങ്ങളൊക്കെ കൈയിലുണ്ട്, പക്ഷേ, അതു പുറത്തുവിട്ട് ആശയക്കുഴപ്പമുണ്ടാക്കില്ല പോലും. അദ്ദേഹത്തോട് ഒരഭ്യര്‍ത്ഥനയുണ്ട്. കോമഡി സ്കിറ്റുകള്‍ക്ക് സ്ക്രിപ്റ്റെഴുതുന്നവരുടെ പണി കളയരുത്. പ്ലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിൽ നിന്ന് നാട്ടിലേക്ക് തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി  (14 minutes ago)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജയഭീതി  (19 minutes ago)

തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ജലവിതരണം തടസപ്പെടും.  (34 minutes ago)

ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...  (1 hour ago)

Hezbollah Chief അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍;  (1 hour ago)

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന്  (1 hour ago)

മദ്യപിച്ച് വീട്ടിൽ ബഹളം; വഴക്കിനിടെ സ്വന്തം മകളുടെ കണ്മുന്നിൽ വച്ച് ഭാര്യയുടെ തലയിൽ ഗ്യാസ് കുറ്റി കൊണ്ട് അടിച്ച് വീഴ്ത്തി; അമ്മ പിടയുന്നത് കണ്ട് മുറ വിളിച്ച് മകൾ; നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്.  (1 hour ago)

സ്വർണവിലയിൽ വീണ്ടും കുറവ്  (1 hour ago)

കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിൽ ...  (2 hours ago)

ആർജെഡി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ പി.നാരായണൻ നമ്പ്യാർ അന്തരിച്ചു  (2 hours ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (2 hours ago)

ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ  (2 hours ago)

അഭിമാനം തോന്നുന്ന നിമിഷങ്ങൾ ഇന്ന് സംജാതമാകും  (3 hours ago)

തിരുവല്ലയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച  (3 hours ago)

പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍  (3 hours ago)

Malayali Vartha Recommends