രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; എട്ട് സംസ്ഥാനങ്ങളില്‍ വീണ്ടും കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുന്നതായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും കൂടുന്നു. എട്ട് സംസ്ഥാനങ്ങളില്‍ വീണ്ടും കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് കേസുകള്‍ വർധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ദ്രാലയം.
മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, ഹരിയാന എന്നിവിടങ്ങളിലാണ് കോവിഡ് കേസുകൾ ഉയർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 15,817, പഞ്ചാബില്‍ 1,408, കര്‍ണാടക 833, ഗുജറാത്ത് 715, തമിഴ്‌നാട് 670, മധ്യപ്രദേശ് 603, ഡല്‍ഹി 431, ഹരിയാന 385 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം ആയി കൂടിയിരിക്കുന്നു. 2,02,022 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതില്‍ 63.57 ശതമാനം കേസുകളും മഹാരാഷ്ട്രയില്‍ നിന്നുമാണ്.
രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ 87.72 ശതമാനവും മഹാരാഷ്ട്ര, കേരള, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 1,780 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ കോവിഡ് പ്രതിദിന വർധന ആയിരുന്നു ഇന്ന് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 24,882 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത് . 140 പേര്‍ മരണപ്പെട്ടു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ നാല് ദിവസമായി വർധിക്കുകയാണ്.
ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,33,728 ആണ്. കോവിഡ് ബാധിച്ച് മരിച്ചവര്‍ 1,58,446. 140 പേരാണ്. ആക്ടിവ് കേസുകളുടെ എണ്ണം 2,02,022 ആണ്. രോഗമുക്തി നിരക്ക് 96.82 ശതമാനത്തിലേക്കു താഴ്ന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























