സീറ്റ് കിട്ടാത്തതിൽ പാർട്ടി വിട്ട എംഎൽഎ ശിലാദിത്യ ദേവ് തിരികെയെത്തി! പ്രധാന അംഗമായി തുടരുമെന്ന് ബിജെപി

നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയിൽ നിന്ന് ഒരാഴ്ച മുമ്പ് രാജി വച്ച് പുറത്തുപോയ എംഎൽഎ ശിലാദിത്യ ദേവ് പാർട്ടിയിൽ തന്നെ തുടരും. പാർട്ടിയിലെ വളരെ പ്രധാനപ്പെട്ട അംഗമായി തന്നെ അദ്ദേഹം തുടരുനെന്ന് ബിജെപി അറിയിച്ചു. അസം മന്ത്രിയും നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനറുമായ ഹിമന്ത ബിശ്വ ശർമ്മയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദിലിപ് ശാക്യയും ദേവിനെ വീട്ടിൽ എത്തി സന്ദർശിച്ചിരുന്നു.
126 അംഗ നിയമസഭയിലേക്ക് മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ഹോജായ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ശിലാദിത്യദേവ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. 12 എംഎൽഎമാരാണ് ഇതിനോടകം സീറ്റ് ലഭിച്ചില്ലെന്ന കാരണത്താൽ ബിജെപിയിൽ നിന്ന് രാജിവെച്ചത്.
അസമിൽ എഐയുഡിഎഫ്-കോൺഗ്രസ് സഖ്യമായതിനാൽ കോൺഗ്രസിന്റെ വിജയം അനുവദിക്കാൻ കഴിയില്ലെന്നും അതിനാൽ പാർട്ടിയിൽ തന്നെ തുടരാൻ തീരുമാനിച്ചതായും ശിലാദിത്യ ദേവ് വ്യക്തമാക്കി. ഹോജായ്, ലുംദിഗ് എന്നിവിടങ്ങളിൽ പാർട്ടിക്ക് വേണ്ടി ശിലാദിത്യ ദേവ് പ്രചരണം നടത്തുമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ശിലാദിത്യ ദേവിനൊപ്പം രാജി വച്ച മുൻ ഡെപ്യൂട്ടി സ്പീക്കർ ദിലീപ് കുമാർ പോളുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.
https://www.facebook.com/Malayalivartha
























