ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിൽ തീപിടുത്തം; ട്രെയിനിലെ സി 4 കമ്പാർട്ട്‌മെന്റുകളിൽ നിന്ന് തീപിടിച്ചത് ഷോര്‍ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിന്റെ സി ഫോര്‍ കോച്ചിനാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം.ഉത്തരാഖണ്ഡിലെ കന്‍സ്രോയില്‍ വച്ചാണ് അപകടം നടന്നത്.
ശനിയാഴ്ച ഉച്ചയോടെ കാന്‍സ്രോ റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചാണ് ട്രെയിനിലെ സി 4 കംപാര്‍ട്ട്മെന്റില്‍ നിന്ന് തീ ഉയര്‍ന്നത്. ഉടന്‍തന്നെ തീപടര്‍ന്ന ബോഗിയിലെ മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നും ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു.തീപ്പിടിത്തമുണ്ടായ കോച്ച് വേര്‍പെടുത്തി അതിലെ യാത്രക്കാരെ മറ്റു കമ്ബാര്‍ട്ട്മെന്റുകളിലേക്ക് മാറ്റിയശേഷം ശതാബ്ദി എക്സ്പ്രസ് യാത്ര തുടര്‍ന്നു.
https://www.facebook.com/Malayalivartha
























